More
    Homeശ്രീനാരായണ ദർശനം മാനവികതയുടെ ജീവവായു; വ്യാപകമായി പ്രചരിപ്പിക്കണമെന്ന് എം. ഐ. ദാമോദരൻ

    ശ്രീനാരായണ ദർശനം മാനവികതയുടെ ജീവവായു; വ്യാപകമായി പ്രചരിപ്പിക്കണമെന്ന് എം. ഐ. ദാമോദരൻ

    Published on

    മുംബൈ: ലോകമാനവികതയുടെ ദർശനമായ ശ്രീനാരായണ ഗുരുദർശനം കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീ നാരായണ മന്ദിര സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു.

    സമിതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗം മുംബൈയിലും സമീപപ്രദേശങ്ങളിലും ഗുരുദർശനം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. പുനസംഘടിപ്പിച്ച സാംസ്കാരിക വിഭാഗത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വിദ്യാഭ്യാസ നേട്ടങ്ങളോടൊപ്പം ഗുരുദർശനം എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും എത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ചർച്ചകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ, ചോദ്യോത്തര മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

    എൻ. എസ്. രാജൻ, എം. ജി. രാഘവൻ, ബിജിലി ഭരതൻ, വി. എൻ. പവിത്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കെ. ഷണ്മുഖൻ സ്വാഗതവും ബിജിലി ഭരതൻ നന്ദിയും രേഖപ്പെടുത്തി.

    പുതിയ ഭാരവാഹികളെയും യോഗത്തിൽ പ്രഖ്യാപിച്ചു.

    കെ. ഷൺമുഖൻ കൺവീനർ, രാധാകൃഷ്ണ പണിക്കർ സെക്രട്ടറി, ബിജിലി ഭരതൻ, അനീഷ് ദാമോദരൻ (ജോ. കൺവീനർമാർ), വി. എൻ. പവിത്രൻ (ജോ. സെക്രട്ടറി), സുനി സോമരാജൻ, ഷീജ കുഞ്ഞുമോൻ, രാജപ്പൻ, മിനി മനു, തിലകൻ, ബിജി സലിം കുമാർ, സീമാ ഷാജി, സീന സുനിൽകുമാർ (വിവിധ സോണുകളുടെ ചാർജുള്ള ജോ. കൺവീനർമാർ) എന്നിവർ ഭാരവാഹികളായും എം. ജി. രാഘവൻ, വി.കെ. പവിത്രൻ, പ്രദീപ് കുമാർ വി.പി, സബിതാബിനു, വി.എൻ. സോമൻ, സുമ പ്രകാശ്, വിജയാ രഘുനാഥ്, അനിതാ സുഗതൻ, മനു മോഹൻ, എൻ. എസ്. രാജൻ, മഞ്ജു പ്രേംകുമാർ, പ്രൊഫ. രാജീവ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ളതാണ് പുതിയ കമ്മിറ്റി . സമിതി ട്രഷറാർ വി. വി. ചന്ദ്രനാണ് കോ-ഓർഡിനേറ്റിംഗ് ഓഫീസ് ബയറർ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 6 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഗൃഹാതുരത്വവും പരിസ്ഥിതി പാഠങ്ങളുമായി സീവുഡ്സ് സമാജത്തിൻ്റെ ഗ്രാമചന്ത ശ്രദ്ധേയമായി

    നവി മുംബൈ:അങ്കത്തട്ടും, പഞ്ചഗുസ്‌തിയും, ഊഞ്ഞാലും, ഗാനമേളയും, പീടികകളും, ഭക്ഷണ വൈവിധ്യങ്ങളും രസച്ചരടുകളമായി സീവുഡ്‌സ് മലയാളി സമാജം സംഘടിപ്പിച്ച ഗ്രാമചന്ത...

    നഴ്സിങ് ലൈംഗികവല്‍കരിക്കപ്പെട്ട തൊഴിലെന്ന് നടി കങ്കണ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ജോജോ തോമസ്

    നഴ്സിങ് ഏറ്റവുമധികം ലൈംഗികവൽക്കരിക്കപ്പെട്ട ജോലിയാണെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. നഴ്‌സുമാരുടെ വസ്ത്രധാരണം...

    അയാം ദി സോറി: അറിയപ്പെടാത്ത സലിംകുമാർ

    സുരേഷ് വർമ്മ :::: സലിംകുമാർ എൻറെയും ഉറ്റ സുഹൃത്തായിരുന്നു.സലിം കുമാറിൻറെ അസംഖ്യം...

    കാലിഫോർണിയയിൽ നടന്ന അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി

    മിൽപിറ്റാസ് (കാലിഫോർണിയ), ജൂൺ 6, 2026:ഹിമാലയൻ യൂണിവേഴ്സിറ്റി (അരുണാചൽ പ്രദേശ്) വൈസ് ചാൻസലർ പ്രൊഫ്. ഡോ. പ്രകാശ് ദിവാകരൻ...
    spot_img

    More like this