മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം 10 ലക്ഷത്തിലേക്ക് ; പുതിയ കേസുകളിൽ റെക്കോർഡ് വർദ്ധനവ്

0

മഹാരാഷ്ട്രയിൽ 23,446 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതോടെ  സംസ്ഥാനത്തെ രോഗബാധിതരുടെ  എണ്ണം ഇപ്പോൾ 9,90,795 ആയിരിക്കയാണ്. 448 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടു.  സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ചു മരിച്ചവരുടെ  എണ്ണം  ഇതോടെ 28,282 ആയി ഉയർന്നു.   2,61,432 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.  14,253 രോഗികളെ ഡിസ്ചാർജ് ചെയ്തു. ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 7,00,715.

ധാരാവിയിൽ കോവിഡ് -19   കേസുകളുടെ  എണ്ണത്തിൽ കഴിഞ്ഞ 2  മാസമായി  ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.  നിലവിൽ 102 പേരാണ് ചികിത്സയിൽ കഴിയുന്നത്.    ധാരാവിയിൽ രോഗബാധിതരുടെ എണ്ണം ഇത് വരെ 2,850.  രോഗമുക്തി  നേടിയവർ  2478.  

കല്യാൺ ഡോംബിവ്‌ലി മേഖലയിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 591 പുതിയ കേസുകൾ. പൻവേലിൽ 244 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി രോഗവ്യാപനത്തിലുള്ള വർദ്ധനവ് കാരണം  ആശുപത്രികളെല്ലാം നിറഞ്ഞിരിക്കയാണ്. വെന്റിലേറ്റർ കിടക്കകളുടെ അഭാവം മൂലം മരണപ്പെടുന്നവരുടെ എണ്ണമാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ കിടക്കകളുടെയും ആരോഗ്യ പ്രവർത്തകരുടെയും അഭാവം വലിയ വെല്ലുവിളിയായി  തുടരുകയാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here