ലോകത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയിൽ തിളങ്ങി 10 വയസ്സുകാരി മലയാളി പെൺകുട്ടി.

0

ഇതാദ്യമായാണ് ലോകത്തെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയിൽ ഒരു മലയാളി പെൺകുട്ടിക്ക് അവസരം ലഭിക്കുന്നത്. അതിശയിപ്പിക്കുന്ന പ്രകടനവുമായാണ് ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020-ന്റെ സെമി ഫൈനലില്‍ സൗപര്‍ണിക നായര്‍ എന്ന 10 വയസുകാരി ആരാധകരെ വാരിക്കൂട്ടിയത്.

ബ്രിട്ടനില്‍ ഡോക്ടറായ കൊല്ലം സ്വദേശി ബിനു നായരുടേയും രഞ്ജിതയുടേയും മകളാണ് ആറാം ക്ലാസുകാരിയായ സൗപര്‍ണിക. ഇന്നലെ നടന്ന സെമി ഫൈനലില്‍ ‘നെവര്‍ലാന്‍ഡ്’ എന്ന പ്രശസ്ത ഗാനം പാടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സൗപര്‍ണിയെ എഴുന്നേറ്റ് നിന്നാണ് റിയാലിറ്റി ഷോ വിധികർത്താക്കളായ ആഷ്‌ലി ബാഞ്ചോ, അമാന്‍ഡ ഹോള്‍ഡന്‍, ഡേവിഡ് വില്യംസ്, അലീഷ ഡിക്‌സണ്‍ എന്നിവർ അഭിനന്ദനങ്ങൾ ചൊരിഞ്ഞത്. സംഗീതപ്രേമികള്‍ സൗ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സൗപര്‍ണികയ്ക്കു പുറമെ മുംബൈയില്‍ നിന്നുള്ള 22 അംഗ ഡാന്‍ഡ് ഗ്രൂപ്പായ X1X Crew ആണ് സെമിഫൈനലിന് തിളക്കമേകാൻ ഇന്ത്യയില്‍ നിന്നെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here