ചരിത്ര നേട്ടത്തിന്റെ നിറവിൽ ഉമ്മൻചാണ്ടി

0

രാജ്യത്തെ നിയമസഭാ ചരിത്രത്തിലെ   അപൂർവ നേട്ടത്തിന്റെ നിറവിൽ നിൽക്കുന്ന  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരവോടെ ഓർക്കുകയാണ് മുംബൈയിലെ കോൺഗ്രസ് പ്രവർത്തകരും. ഇന്ന്  കേരളാനിയമസഭയിൽ എം എൽ.എയായി 50 വർഷം തികയ്ക്കുകയാണ് അദ്ദേഹം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് നേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി .

മുംബൈയുടെ സ്വന്തം ഉമ്മൻചാണ്ടിയായാണ് അവതാരകനും മിമിക്രി കലാകാരനുമായ ആശിഷ് എബ്രഹാം അറിയപ്പെടുന്നത്. മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും നൂറുകണക്കിന് വേദികളിലാണ് ഉമ്മൻ ചാണ്ടിയുടെ വേഷ ഭാവ പകർച്ചയോടെയെത്തി ആശിഷ് കാണികളെ വിസ്മയിപ്പിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയേക്കാൾ കൂടുതൽ മുംബൈയിലെ വേദികളിൽ ഉമ്മൻചാണ്ടിയായെത്തി കാണികളെ രസിപ്പിച്ചിട്ടുള്ള ആശിഷ് ഇന്ത്യക്ക് വെളിയിലും ‘ഉമ്മൻ ചാണ്ടി’യായി  അരങ്ങ് വാണിട്ടുണ്ട്.  

പൻവേലിൽ കൈരളി കൾച്ചറൽ സൊസൈറ്റിയുടെ പൊതു പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ ഉമ്മൻചാണ്ടിയുടെ മുന്നിൽ അപരനായെത്തി നേരിട്ട് അഭിനന്ദനം ഏറ്റു വാങ്ങുവാനുള്ള അപൂർവ്വ ഭാഗ്യവും   ആശിഷിന് സ്വന്തമാണ്. പരിപാടി കഴിഞ്ഞ തന്നെ അടുത്ത് വിളിച്ചു അഭിനന്ദിച്ചതും ഫോട്ടോകൾ എടുത്തതും ഒരു കലാകാരനെന്ന നിലയിൽ ലഭിച്ച വലിയ അംഗീകാരമായി കരുതുന്നുവെന്ന് ആശിഷ് എബ്രഹാം പറഞ്ഞു. പിന്നീട് പരിപാടിയുടെ പ്രക്ഷേപണം കൈരളി ടി വിയിൽ കണ്ട ഉമ്മൻ ചാണ്ടിയുടെ ഭാര്യ  മറിയാമ്മ തന്നെ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചതും നല്ല ഓർമ്മകളായി മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ആശിഷ് പറയുന്നു.  

തോൽവിയറിയാതെ തുടർച്ചയായ് 50 വർഷം എം എൽ എ ആയ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മീനടം സ്വദേശിയാണ് ആശിഷ്, രാഷ്ട്രീയപരമായ് എതിർ ചേരിയിലാണെങ്കിലും ആശിഷ് എന്ന കലാകാരൻ ഉമ്മൻ ചാണ്ടിയെ അനുകരിച്ചാണ് കൂടുതൽ കൈയ്യടി നേടിയത്


മുംബൈയിൽ യാദൃശ്ചികമായി ‘ഉമ്മൻ ചാണ്ടി’യെ കണ്ട കൗതുകത്തോടെ മന്ത്രി വി എസ് സുനിൽകുമാർ

കോവിഡ് കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി  കുടുങ്ങി കിടന്നിരുന്ന  നൂറുകണക്കിന്  ആളുകളെ കേരളത്തിലേക്കയക്കാൻ ഉമ്മൻചാണ്ടി നൽകിയ സഹായങ്ങൾ വളരെ വലുതാണെന്ന്  എം പി സി സി സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.  
 
2015ൽ കേരളാ സർക്കാർ  മുംബൈയിൽ  നടത്തിയ പൈതൃകോത്സവത്തിൽ വിജയികളായ  കുട്ടികൾക്ക് കേരളത്തിലേക്ക്  പഠനയാത്ര നടത്തുവാനുള്ള അവസരം  ഒരുക്കിയിരുന്നു. സമാപന ദിവസം മുംബൈയിലെ കുട്ടികളോടൊപ്പം ഏറെ സമയം ചെലവഴിച്ചാണ്  മുഖ്യമന്ത്രി  
പഠനയാത്രയെ പ്രോത്സാഹിപ്പിച്ചതെന്നും ജനറൽ കോർഡിനേറ്റർ കൂടിയായിരുന്ന ജോജോ പറയുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here