മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 20,419; മരണം 430

0

മഹാരാഷ്ട്രയിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13,21,176 ആയി ഉയർന്നു. സംസ്ഥാനത്ത് 20,419 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 430 രോഗികൾ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 35,191 ആയി ഉയർന്നു.

മഹാരാഷ്ട്രയിൽ 23,644 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,16,450 ആയി. സംസ്ഥാനത്ത് നിലവിൽ 2,69,119 പേർ ചികിത്സയിലാണ്.

മുംബൈ നഗരത്തിൽ 2,282 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 1,96,585 ആയി. മരണസംഖ്യ 8,750 ആയി ഉയർന്നു. 44 പേർ കൂടിയാണ് ഇന്ന് മരണപ്പെട്ടത്.

പൻവേലിൽ പുതിയ കേസുകളിൽ വലിയ കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത് . പുതിയ 686 കേസുകൾ റിപ്പോർട്ട് ചെയ്തു. കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 376 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here