മഹാരാഷ്ട്രാ ദിനം ആഘോഷിച്ചു മലയാളി സമാജം; മനം നിറഞ്ഞ് മറാത്ത

ജീവിക്കുന്ന ചുറ്റുപാടുകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു പരസ്പര ബഹുമാനവും സ്നേഹവും കൈമാറി മഹാരാഷ്ട്ര ദിനത്തെ മലയാളികൾ അവിസ്മരണീയമാക്കി.

0

മുംബൈയിലെ പ്രമുഖ മലയാളി സമാജങ്ങളിൽ പ്രധാനമാണ് ബോറിവിലി മലയാളി സമാജം. വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളുമായി മുംബൈയിൽ സജീവമാണ് ബോറിവലി മലയാളി സമാജം.

ഇക്കുറി മഹാരാഷ്ട്രാ ദിനം ആഘോഷിച്ചാണ് ബോറിവ്‌ലി മലയാളി സമാജം മാതൃകയായത് . ജീവിക്കുന്ന ചുറ്റുപാടുകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു പരസ്പര ബഹുമാനവും സ്നേഹവും കൈമാറി മഹാരാഷ്ട്ര ദിനത്തെ മലയാളികൾ അവിസ്മരണീയമാക്കി.

പരമ്പരാഗത രീതിയിലുള്ള വരവേൽപ്പോടെ ബോറിവ്‌ലി മലയാളി സമാജം സംഘടിപ്പിച്ച മഹാരാഷ്ട്രാ ദിനത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച്. സ്ഥലം കോർപറേറ്റർ അഞ്ജലി ഖേഡക്കാർ മുഖ്യാതിഥിയായിരുന്നു. ചന്ദ്രശേഖർ സാൻഡ് , ആശിഷ് സാവന്ത് , അഡ്വക്കേറ്റ് പ്രഫുൽ ചന്ദ്ര, മോഹൻ നായർ തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായ ചടങ്ങ് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഹൃസ്വ ചരിത്രവും മഹത്വവും കോറിയിട്ടു. മഹാരാഷ്ട്ര ദിനത്തെ ആഘോഷമാക്കിയ പ്രവാസികളെ പ്രശംസിച്ചാണ് വിശിഷ്ടാതിഥികൾ പ്രസംഗിച്ചത്.

മഹാരാഷ്ട്രയിലെ മലയാളികൾ ഒരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കുകയാണെന്ന് സെക്രട്ടറി സുനിൽകുമാർ പറഞ്ഞു.

മലയാളി പ്രതിഭകളായ ഗോൾഡൻ വോയ്‌സ് ഗായിക ശ്രദ്ധ ശ്രീദേവ്, രാഹുൽ കല്ലത് തുടങ്ങിയവർ ചേർന്നവതരിപ്പിച്ച സംസ്ഥാനത്തിന്റെ ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്.

പുതിയ തലമുറയിലെ മലയാളികൾക്ക് ജന്മഭൂമിയും കർമ്മഭൂമിയും മഹാരാഷ്ട്രയാണെന്നും മുംബൈയിൽ ജനിച്ചു വളർന്ന മലയാളികൾ ഇവിടെ തന്നെ തുടർന്നും ജീവിക്കാനാണ് ഉത്സാഹം കാണിക്കുന്നതെന്നും പ്രസിഡന്റ് ശ്രീരാജ് നായർ പറഞ്ഞു. മഹാരാഷ്ട്രിയൻ സംസ്കാരതോടും ജീവിക്കുന്ന ചുറ്റുപാടുകളോടും പ്രതിബദ്ധത പുലർത്താൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്നും ശ്രീരാജ് വ്യക്തമാക്കി

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. വി കെ കൃഷ്ണ മേനോൻ സ്കൂളിലെ ടീച്ചർമാരായ പ്രിയ മിശ്രയും ജെസ്സീ മനോക്കാറും ചിട്ടപ്പെടുത്തിയ കോളി ഡാൻസ് പ്രേക്ഷക പ്രീതി നേടി.

മഹാരാഷ്ട്ര ദിനം ആഘോഷിക്കാൻ മലയാളികൾ കാണിച്ച ഉത്സാഹം പ്രശംസനീയമാണെന്നു കോർപറേറ്റർ അഞ്ജലി ഖേഡക്കാർ പറഞ്ഞു.

ജീവിക്കുന്ന ചുറ്റുപാടുകളോട് പ്രതിബദ്ധതയോടെ പരസ്പര ബഹുമാനവും സ്നേഹവും കൈമാറിയ ആഘോഷ പരിപാടികൾക്ക് സമാപ്തി കുറിക്കുമ്പോൾ പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു നഗരത്തിലെ മലയാളികൾ

Watch highlights of the event in Amchi Mumbai on Sunday @ 7.30 a.m.


ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതിക്ക് അംബർനാഥിലും തുടക്കമായി
ഇനി മുംബൈ വിശേഷങ്ങൾ വിരൽതുമ്പിലും
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന
മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here