ഇരുട്ടിൽ തപ്പി മുംബൈ

0

മുംബൈയിൽ തിങ്കളാഴ്ച രാവിലെ മുതൽ പവർ കട്ട് റിപ്പോർട്ട് ചെയ്തതോടെ നഗരവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞ അന്വേഷണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ് വാട്ട്സാപ്പ് പോലുള്ള മാധ്യമങ്ങൾ. മുംബൈ നഗരത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ഒന്നിലധികം ലൈനുകളുടെ ബന്ധം പരാജയപ്പെട്ടതാണ് കാരണമായി പറയുന്നത്. ഇതോടെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും 360 മെഗാവാട്ട് വിതരണത്തെയാണ് ബാധിച്ചിരിക്കുന്നത്. പുനഃസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.

വെസ്റ്റേൺ റെയിൽ‌വേയ്ക്ക് കീഴിലുള്ള ലോക്കൽ ട്രെയിനുകളെയും പെട്ടെന്നുണ്ടായ പവർ കട്ട് ബാധിച്ചു. എന്നിരുന്നാലും, ഓഹരി വിപണിയെ ബാധിച്ചില്ലെന്നും വ്യവഹാര നടപടികളെ വൈദ്യുതി തകരാർ തടസ്സപ്പെടുത്തില്ലെന്നും ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ‌എസ്‌ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബി‌എസ്‌ഇ) അറിയിച്ചു. മുംബൈയിലെ നിർണായക സേവനങ്ങൾക്കായുള്ള വൈദ്യുതി വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങൾക്കൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെ വിതരണം വേഗത്തിൽ പുനഃ സ്ഥാപിക്കുവാനുള്ള നടപടികളും വേഗത്തിൽ നടക്കുന്നതായാണ് അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here