പ്രശസ്ത ബോളിവുഡ് താരം സോനം കപൂറും ബോയ് ഫ്രണ്ട് ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം ഈ മാസം 8 ന് മുംബൈയിൽ വച്ച് നടക്കും. വിവാഹ ക്ഷണക്കത്തുകൾ അതിഥികൾക്ക് പോസ്റ്റ് ചെയ്യുകയും പിന്നീട് ഫോണിൽ ക്ഷണിക്കുകയുമായിരുന്നു. മൂന്നിടങ്ങളിലായാണ് ചടങ്ങുകൾ നടക്കുന്നത്.
മെയ് 7 ന് വൈകീട്ട് നടക്കാനിരിക്കുന്ന മെഹന്ദി ചടങ്ങുകൾ ബി കെ സിയിലെ സൺടെക് അയ്‌ലാന്റിൽ വൈകീട്ട് നാല് മണിക്ക് ആരംഭിക്കും. വെളുത്ത നിറത്തിൽ ഭാരതീയ ആഘോഷങ്ങൾക്ക് അനുയോജ്യമായ ഡ്രസ്സ് കോഡാണ് മെഹന്ദി ചടങ്ങുകൾക്ക് പറഞ്ഞിരിക്കുന്നത്. മെയ് 8 ന് രാവിലെ 11 മണി മുതൽ 12.30 വരെയാണ് മുഹൂർത്തം. സോനത്തിന്റെ അമ്മായിയുടെ ബാന്ദ്രയിലുള്ള വീട്ടിലാണ് വിവാഹച്ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പരമ്പരാഗത ഭാരതീയ വേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവർക്കുള്ള ഡ്രസ്സ് കോഡ്. പിന്നീട് സംഗീതവും ഡാൻസുമായി രാത്രി 8 മണി മുതൽ ഹോട്ടൽ ലീലയിൽ വച്ചായിരിക്കും പാർട്ടി. ഇന്ത്യൻ അല്ലെങ്കിൽ വെസ്റ്റേൺ ഫോമൽ ഡ്രസ്സ് കോഡാണ് പാർട്ടിക്കായി നിർദ്ദേശിച്ചിരിക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫർ ഫറാ ഖാൻ ആയിരിക്കും നൃത്ത സംവിധാനം. ഇതിനായി അനിൽ കപൂറിന്റെ ജൂഹുവീലുള്ള വീട്ടിൽ പരിശീലനവും തുടങ്ങിക്കഴിഞ്ഞു.
ഫാഷൻ ഭ്രമമുള്ള സോനം കപൂറിന്റെ വിവാഹ വസ്ത്രങ്ങൾ ആരായിരിക്കുമെന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷക്കുള്ള മറുപടിയാണ് അനാമിക ഖന്ന. മുംബൈ ഫാഷൻ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ അനാമിക സോനത്തിനായി ഒരുക്കുന്നത് പരമ്പരാഗത വസ്ത്രങ്ങളാണത്രെ. അനാമികയുടെ കൈയ്യൊപ്പുള്ള വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ വധുവാകുകയെന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും തനിക്കു ലഭിച്ച മറ്റൊരു സൗഭാഗ്യമാണിതെന്നും സോനം പറയുന്നു.
രണ്ടു മാസം മുൻപ് കുടുംബാംഗമായ ശ്രീദേവിയുടെ മരണത്തിന് ശേഷം നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരിക്കും സംബന്ധിക്കുക. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ മെഹന്ദി ചടങ്ങിൽ ശ്രീദേവിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള മെഡ്‌ലി ഡാൻസ് കാഴ്ച്ച വയ്ക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബോളിവുഡിൽ ആദ്യ റിലീസിനായി കാത്തിരിക്കുകയാണ് ജാൻവി. അനിൽ കപൂറും സുനിതാ കപൂറും ചേർന്നൊരുക്കുന്ന സ്പെഷ്യൽ പരിപാടിയും പ്രിയ മകളുടെ വിവാഹ പാർട്ടിയിൽ വിസ്മയക്കാഴ്ചയൊരുക്കും. ബോളിവുഡിലെ എല്ലാ പ്രമുഖരും പങ്കെടുത്തേക്കാവുന്ന വിവാഹപാർട്ടിക്ക് വേണ്ട തയ്യറെടുപ്പുകളിലാണ് മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടൽ ലീല.
സഞ്ജുവായി ആരാധകരെ വിസ്മയിപ്പിച്ചു രൺബീർ കപൂർ
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു
മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)