ആരാധകർ കാത്തിരുന്ന നീരാളിയുടെ ടീസർ പുറത്തിറങ്ങി. ആദ്യ ദിവസം തന്നെ കണ്ടത് രണ്ടു ലക്ഷത്തിലധികം പേരാണെന്നു പറഞ്ഞാണ് നിർമ്മാതാവ് സന്തോഷ് കുരുവിള സന്തോഷം ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി രൂപ മാറ്റം നടത്തിയതിന് ശേഷമുള്ള മോഹൻലാലിൻറെ പ്രഥമ ചിത്രം കൂടിയാകും മുംബൈയിൽ വച്ച് ചിത്രീകരിച്ച നീരാളി. നോക്കെത്താ ദൂരത്തു കണ്ണും നട്ടു എന്ന ചിത്രത്തിലൂടെ ഗേളിയെന്ന തെറിച്ച പെൺകുട്ടിയായി വന്നു മലയാളികളുടെ മനം കവർന്ന നാദിയ മൊയ്തുവാണ് നീരാളിയിലും മോഹൻലാലിൻറെ നായിക.
ചിത്രം ഒരു ത്രില്ലർ ആണെന്നതിന്റെ സൂചനയോടെയാണ് ടീസർ അവസാനിക്കുന്നത്. പുലിമുരുകന് ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായിരിക്കും നീരാളിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സ്പെഷ്യൽ ഗ്രാഫിക്സ് കൂടാതെ പ്രധാന സാങ്കേതിക സംവിധാങ്ങളെല്ലാം തന്നെ ബോളിവുഡിലെ മികച്ച ടീമാണ് ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനോടൊപ്പം പ്രധാന റോളിലാണ് സുരാജ് വെഞ്ഞാറന്മൂടും എത്തുന്നത്. എന്തായാലും ലാലേട്ടന്റെ ആരാധകരെ രസിപ്പിക്കുന്ന ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ടാകുമെന്നാണ് സംവിധാകൻ അജോയ് വർമ്മ പറയുന്നത് . ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഏകദേശം ഒരു മാസത്തോളം മോഹൻലാലും സംഘവും മുംബൈയിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ മുംബൈ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്
നീരാളിയിലൂടെ തിരിച്ചു വരുന്ന നാദിയ മൊയ്തു
ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി
മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു