മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ബെസ്റ്റ് ബസ്സിലെ ഡ്രൈവർക്ക് ഹൃദയാഘാതം

0

മുംബൈയിൽ ഘട്കോപർ ബസ് ഡിപ്പോയിൽ നിന്നും ചെമ്പൂരിലെ ടാറ്റ പവർ ഹൗസ് റൂട്ടിലേക്ക് ഓടുന്ന ബെസ്റ്റ് ബസ്സിലെ ഡ്രൈവർക്കാണ്
വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായത്. ഇതോടെ ബസ്സിന്റെ നിയന്ത്രണം വിടുകയായിരുന്നു. യാത്രക്കാർ പരിഭ്രാന്തരാകുകയും അലറി വിളിക്കുകയും ചെയ്തതോടെ ഗുരുതരാവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ കണ്ടക്ടറും ആശങ്കയിലായി. തുടർന്ന് എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് വലിയ അപകടമൊന്നുമില്ലാതെ റോഡരികിൽ സ്ഥാപിച്ച സിഗ്നൽ പോസ്റ്റിൽ ഇടിച്ചു വണ്ടി നിൽക്കുകയായിരുന്നു. ഭാഗ്യവശാൽ, ബസ്സിലെ യാത്രക്കാർക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.

ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിൽ (ബെസ്റ്റ്) ജോലി ചെയ്യുന്ന ഹരിദാസ് പട്ടേൽ എന്ന ബസ് ഡ്രൈവർക്കാണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചത്.

ചെമ്പൂരിലെ ബസന്ത് പാർക്ക് പിന്നിട്ടപ്പോഴാണ് പട്ടേലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്തത്. തുടർന്നാണ് ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചു നിന്നത്. പട്ടേലിനെ ഉടനെ തന്നെ ഘട്ട്കോപറിലെ ബിഎംസിയുടെ കീഴിലുള്ള രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടേൽ സുഖം പ്രാപിക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

For regular news update. Join our Whatsapp group. Click here

LEAVE A REPLY

Please enter your comment!
Please enter your name here