മുംബൈയിലെ മണീസ് ലഞ്ച് ഹോം ഉടമ നാരായണ സ്വാമി വിട പറഞ്ഞു

0

മുംബൈയിലെ പുരാതന സൗത്ത് ഇന്ത്യൻ ഹോട്ടലായ മണീസ് ലഞ്ച് ഹോം ഉടമ നാരായണ സ്വാമി (ചന്ദ്രൻ) നിര്യാതനായി. ഒരാഴ്ചയായി സുഖമില്ലാതെ സോമയ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 64 വയസ്സായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. പാലക്കാട് സ്വദേശിയാണ്.

മാട്ടുംഗ ഈസ്റ്റിൽ 1937 ൽ വി എസ് മണി ആരംഭിച്ച മണീസ് ലഞ്ച് ഹോം തുടർന്ന് തലമുറകളായി നടത്തി വരികയാണ്. മുംബൈയിലെ സയണിലും ചെമ്പൂരിലും ബ്രാഞ്ചുകൾ തുടങ്ങിയ ഹോട്ടലുകൾ പാലക്കാടൻ രുചിയുടെ കലവറയായാണ് അറിയപ്പെട്ടിരുന്നത് .

ആദ്യ കാലങ്ങളിൽ മുംബൈയിൽ ജോലി തേടിയെത്തിയിരുന്ന അവിവാഹിതരായ ചെറുപ്പക്കാരുടെ ഭക്ഷണ കേന്ദ്രമായിരുന്നു മാട്ടുംഗയിലെ ഈ വെജിറ്റേറിയൻ ഹോട്ടൽ. ഇവിടുത്തെ കേരളീയ വിഭവങ്ങളും ലഘു ഭക്ഷണങ്ങളും പിന്നീട് പ്രദേശവാസികൾക്കും പ്രിയങ്കരമായി. ബെസ്റ്റ് വെജിറ്റേറിയൻ റെസ്റ്റോറന്റിനായി’ ഫുഡി അവാർഡ് 2014 ഉൾപ്പെടെ നിരവധി ബഹുമതികൾ മണിക്ക് ലഭിച്ചിട്ടുണ്ട്.

For regular news update. Join our Whatsapp group. Click here

LEAVE A REPLY

Please enter your comment!
Please enter your name here