More
    Homeനിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് ; ചർച്ച ഫലം കണ്ടാൽ നിമിഷക്ക് ജീവിതം തിരികെ കിട്ടും

    നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് ; ചർച്ച ഫലം കണ്ടാൽ നിമിഷക്ക് ജീവിതം തിരികെ കിട്ടും

    Published on

    spot_img

    യെമനിൽ ദൗർഭാഗ്യകരമായ കൊലക്കേസിൽ പ്രതിയായി വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന മലയാളി നഴ്‌സ്

    നിമിഷയുടെ മോചനത്തിനാവശ്യമായ നടപടികൾക്കായി ലോക കേരള സഭ അംഗങ്ങളും രാഷ്ടീയ ,സാമൂഹ്യ, സാംസ്കാരിക,നിയമ , മേഖലയിലെ പ്രമുഖരും ചേർന്ന് 4 വർഷം മുമ്പ് രൂപീകരിച്ചതാണ് സേവ് നിമിഷ പ്രിയ ഇൻ്റെർനാഷണൽ ആക്ഷൻ കൗൺസിൽ.

    യെമനിലെ യുദ്ധസാഹചര്യത്തിൽ പുറം ലോകം ഏറെയൊന്നും ശ്രദ്ധിക്കാതിരുന്ന ഈ കേസിൽ ആദ്യ കാലത്ത് കാര്യമായ ഇടപെടൽ ഒന്നും നടന്നിരുന്നില്ല. വിചാരണയിൽ വാദിഭാഗം കാര്യങ്ങൾ അവതരിപ്പിക്കാൻ നിയമ സഹായവും ലഭ്യമായിരുന്നില്ല. ഭാഷാപരമായ അജ്ഞതയും നിമിഷ പ്രിയക്ക് വിനയായി .

    കേസ് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ആക്ഷൻ കൗൺസിൽ രൂപീകൃതമാവുന്നത് . യെമനിൽ ഇന്ത്യൻ എംബസി സാന്നിധ്യമില്ല .ജിബൂട്ടിയിൽ പ്രവർത്തിക്കുന്ന എംബസിയിൽ ആക്ഷൻ കൗൺസിൽ ബന്ധപ്പെട്ട ശേഷമാണ് എംബസി കേസിൽ യെമൻ പൗരന്മാരായ അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത് .

    കുടുംബവുമായി സംസാരിച്ച് കേസിൽ ദിയ പണം വാങ്ങിയോ അല്ലാതെയോ നിമിഷയുടെ മോചനം എന്ന ലക്ഷ്യത്തിലേക്ക് വേണ്ടി കൗൺസിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു .

    ഇന്ത്യൻ സർക്കാറിൻ്റെ ശ്രദ്ധയും താൽപര്യവും ഇടപെടലും ഉണ്ടാവണമെന്ന ഉദ്ദേശത്തോടെ ദില്ലി ഹൈക്കോടതിയിൽ ആക്ഷൻ കൗൺസിലിൻ്റെ നിയമ സഹായിയായി പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കേസ് ഫയൽ ചെയ്തു .

    നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്കും, നിമിഷയുടെ മകൾക്കും ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും യെമനിൽ സന്ദർശനം നടത്താനും നിമിഷ പ്രിയയെ ജയിലിൽ സന്ദർശിക്കാനുമാണ് അനുമതി തേടിയത്. നിമിഷയുടെ അമ്മയ്ക്കും യെമനിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി സാമുവലിനും അനുമതി ലഭിക്കുകയുണ്ടായി . കേസിൽ തുടക്കം മുതൽ ഇടപെട്ട റിട്ടയേർഡ് സുപ്രീകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് പ്രമുഖ മലയാളി വ്യവസായി ഡോ.എം എ യൂസഫലിയുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കുടുംബം ഒത്ത് തീർപ്പിന് തയ്യാറാവുന്ന പക്ഷം ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന ഉറപ്പ് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ യെമനിലെ ബന്ധം വെച്ച് കുടുംബത്തെ സമീപിക്കാനും സന്നദ്ധത അറിയിക്കുകയുണ്ടായി .

    യെമനിലെ ദീർഘകാലത്തെ തൊഴിൽ ജീവിത അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ ഗോത്രവുമായി ബന്ധപ്പെടാൻ സാമുവലിനേയും ആക്ഷൻ കൗൺസിൽ ചുമതലപ്പെടുത്തുകയുണ്ടായിട്ടുണ്ട് . ഇങ്ങനെ വിവിധ തരത്തിലുള്ള നീക്കങ്ങൾ നടന്ന് വരികയാണെന്ന് ആക്ഷൻ കൌൺസിൽ അറിയിച്ചു.

    പ്രേമകുമാരിയും യമനിലെ ഒത്തുതീർപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന
    സാമുവേലും ശനിയാഴ്ച (20th ഏപ്രിൽ ) യമനിലേക്കു യാത്ര തിരിക്കുകയാണ്. യമനിലെ ചർച്ചകൾ ഫലം കണ്ടാൽ നിമിഷക്ക് വധശിക്ഷയിൽ നിന്നും മോചനം കിട്ടി ജന്മനാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് ജയൻ എടപ്പാൾ പ്രത്യാശ പ്രകടിപ്പിച്ചു.

    വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ സെക്രട്ടറിയും ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ ദേശീയ സെക്രട്ടറിയുമായ ദിനേശ് നായർ കഴിഞ്ഞ 4 വർഷമായി ആക്ഷൻ കൗൺസിലുമായി ചേർന്ന് പ്രവർത്തിക്കുന്നു.

    കുടുംബത്തെ ചർച്ചക്കുള്ള വേദിയിലെത്തിക്കാൻ പര്യാപ്തമായ ഇടപെടൽ ഇനിയും തുടരേണ്ടതുണ്ടെന്നാണ് ബാബു ജോൺ അഭിപ്രായപ്പെട്ടത്.

    ആദ്യഘട്ട ചർച്ചകൾക്കും യാത്ര ചിലവിനും ആവശ്യമായ പണം ആക്ഷൻ കൗൺസിൽ കണ്ടെത്തേണ്ടതുണ്ട്. നിരവധി വ്യക്തിത്വങ്ങൾ സഹായ വാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുണ്ട് നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ചർച്ച വിജയിച്ചാൽ നൽകേണ്ടി വരുന്ന ദിയ പണം സ്വരുപിക്കുന്നതിനായി കൂട്ടായ ശ്രമം ആവശ്യമാണ് .
    നിലവിൽ സൗദി ജയിലിലെ അബ്ദുറഹീമിൻ്റെ വിമോചനം സംബന്ധിച്ച് നടത്തിയ ഇടപെടലാണ് മാതൃകയായി മുന്നിലുള്ളത്.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...