ഓക്സ്ഫഡ് സർവകലാശാല.ആസ്ട്ര സെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിൻ മുതിർന്നവരിലും പ്രായമായവരിലും ആൻറീ ബോഡി ഉത്‌പാദനം ത്വരപ്പെടുത്താൻ ഉതകുന്നതാണെന്ന റിപ്പോർട്ട് ഏറെ ശുഭസൂചകമാണെന്ന് ഇന്ത്യയിലെ നിർമാണ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പാനാവാല പറഞ്ഞു. ഇതോടെ വാക്സിനുകൾ പ്രായമായവർക്കും ഏറ്റവും ദുർബലരായവർക്കും ഫലപ്രദമാകുമോ എന്ന ആശങ്കക്കാണ് വിരാമമിടുന്നതെന്നും ഇത് സന്തോഷം നൽകുന്നുവെന്നും അദാർ ട്വീറ്റ് ചെയ്തു.
ഇതര രോഗങ്ങൾ കൂടുതൽ കണ്ടു വരുന്ന പ്രായമേറിയവരിലും മറ്റും കോവിഡ് വാക്സിൻ ഫലപ്രദമാകുമോ എന്ന സംശയം പലരും നേരത്തേ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഏറെ ശുഭപ്രതീക്ഷ നൽകുന്ന ഇപ്പോഴത്തെ റിപ്പോർട്ട് ആശ്വാസകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിലവിൽ പലയിടത്തും നടക്കുന്ന വാക്സിൻ ഗവേഷണങ്ങളിൽ ഏറെ പുരോഗമിച്ചിട്ടുള്ളതാണ് ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനെയെയും സംയുക്തമായി നടത്തുന്ന ഗവേഷണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
A lot of people were wondering and asking the question, will these early vaccines be effective for the elderly and most vulnerable, here is some preliminary good news. https://t.co/QEnuifxuiW
— Adar Poonawalla (@adarpoonawalla) October 26, 2020
വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു പ്രധാന ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ രണ്ടോടെ വാക്സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കണമെന്ന് ആശുപത്രിക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
കൊറോണ വൈറസ് എന്ന മഹാമാരി വരുത്തിയ ദുരിതത്തിൽ നിന്നും സാമ്പത്തിക നാശത്തിൽ നിന്നും രക്ഷപ്പെടാനുള്ള പ്രത്യാശയാണ് വാക്‌സിൻ ചെറുപ്പക്കാരിലും പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണമുണ്ടാക്കുന്നുവെന്ന വിവരങ്ങൾ നൽകുന്നതെന്ന് ബ്രിട്ടീഷ് മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക പിഎൽസി വ്യക്തമാക്കി
- സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്കുമാർ കഥകൾ അവതരിപ്പിക്കും
- മധുവിന്റെ നവതി ആഘോഷവേദിയെ സമ്പന്നമാക്കി ഡോ. സജീവ് നായരുടെ നൃത്താവിഷ്കാരം
- നാസിക് കേരള സേവാ സമിതിയുടെ ഓണാഘോഷം
- ഓണാഘോഷവും ഓണസദ്യയും പ്രിയപ്പെട്ടതെന്ന് ചലച്ചിത്ര നടി പല്ലവി പുരോഹിത്
- മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; നാളെ മുതൽ 5 അവധി ദിവസങ്ങൾ
- എസ്സ്.എൻ.ഡി.പി യോഗം കാമോത്തെ ശാഖ വാർഷികവും കുടുംബസംഗമവും
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി
- മുംബൈ ഡൽഹി ആഡംബര വിനോദസഞ്ചാര ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി