അമ്മായിയമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകളും കാമുകനും അറസ്റ്റിൽ

0

മുംബൈയിൽ ബോറിവ്‌ലിയിലാണ് സംഭവം. 57 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷം, മരുമകളെയും അവരുടെ രഹസ്യ കാമുകനെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

മരുമകളായ രാധയുടെ രഹസ്യബന്ധം കൈയ്യോടെ കണ്ടെത്തിയ കാരണത്താലാണ് അമ്മായിയമ്മയായ സാലുബായ് ലഖെയെ കാമുകനായ ദീപക് മാനെ കല്ലുകൊണ്ട് മർദിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധം പുറത്ത് പറയുമെന്ന ഭയമായിരുന്നു കോല ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് മാനെ പോലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം ഏറ്റുപറഞ്ഞു. രാധയുടെ ഭർത്താവ് നഗരത്തിന് പുറത്തായിരിക്കെ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. രാധ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി രാധ ഒരു കല്ല് വാങ്ങി വീട്ടിൽ സൂക്ഷിച്ചു. ഞായറാഴ്ച വൈകുന്നേരം മാനെ വീട്ടിൽ കയറിയപ്പോൾ ഗർഭാ കളിക്കാനെന്ന വ്യാജേന രാധ വീട്ടിൽ നിന്ന് ഇറങ്ങി. തുടർന്ന് മാനെയാണ് കൃത്യം നിർവഹിച്ചത്. ഉറക്കത്തിലായിരുന്ന ലഖെയെ കല്ല് കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാധയും മാനെയും പോലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here