മുംബൈയിൽ ലോക്കൽ ട്രെയിനുകൾ ഉടനെ പുനരാരംഭിക്കും. മഹാരാഷ്ട്ര സർക്കാർ റെയിൽ‌വേയ്ക്ക് കത്തെഴുതി.

0

മുംബൈയിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള അനുമതി തേടിയുള്ള കത്ത് ബന്ധപ്പെട്ട വകുപ്പിന് എഴുതിയതോടെ നഗരത്തിൽ സേവനം ഉടനെ തുടങ്ങുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

സെൻ‌ട്രൽ റെയിൽ‌വേയുടെയും വെസ്റ്റേൺ റെയിൽ‌വേയുടെയും ജനറൽ മാനേജർമാർക്കും മുംബൈ പോലീസ് റെയിൽ‌വേ കമ്മീഷണർക്കും എഴുതിയ കത്തിൽ, ദുരന്തനിവാരണ, ദുരിതാശ്വാസ, പുനരധിവാസ വകുപ്പ് സെക്രട്ടറി കിഷോർ രാജെ നിംബാൽക്കർ മുംബൈയിൽ ലോക്കൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള അനുമതി തേടി.

ഇതിനായി പ്രത്യേക കോവിഡ് 19 മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും ലോക്കൽ ട്രെയിൻ സർവീസുകൾ പൊതുജനങ്ങൾക്കായി തുറക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. നിലവിലെ സ്തംഭനാവസ്ഥക്ക് മാറ്റം വരുത്തുന്നതിനായി നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ പരാമർശിച്ചു.

സർക്കാരിന്റെ ഔദോദിക ആശയവിനിമയം അനുസരിച്ച് ടിക്കറ്റോ പാസോ ഉള്ള ഏതൊരാൾക്കും ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാനാകും. ഇതിന്റെ അനുമതി ലഭിച്ചാലുടൻ ലോക്കൽ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരം.

LEAVE A REPLY

Please enter your comment!
Please enter your name here