നവി മുംബൈയിൽ ചികിത്സക്കിടെ കോവിഡ് രോഗി മരിച്ചു; ആശുപത്രി തല്ലിതകർത്ത് ബന്ധുക്കൾ

0

നവി മുംബൈയിൽ വാശിയിലാണ് സംഭവം. കോവിഡ് -19 ചികിത്സക്കിടെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ ആശുപത്രി തല്ലി തകർത്തു. ഗുരുതരാവസ്ഥയിൽ വാഷിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിച്ച രോഗിയെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. തുടർന്നാണ് പ്രകോപിതരായ ബന്ധുക്കൾ ആക്രമം അഴിച്ചു വിട്ടത്. രോഗിയുടെ ബന്ധുക്കൾ നടത്തിയ അക്രമങ്ങൾ ആശുപത്രി ജീവനക്കാർ ക്യാമറയിൽ പകർത്തി. മെഡിക്കൽ പ്രാക്ടീഷണർമാരെയും സ്റ്റാഫുകളെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ആശുപത്രി / ക്ലിനിക്കുകൾ നശിപ്പിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. പോലീസ് ആക്രമണം നടത്തിയവർക്കെതിരെ കേസെടുത്തു.

സംഭവത്തിൽ പ്രതിഷേധിച്ചു വാഷിയിലെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി) ആശുപത്രിയിലെ 50 ലധികം ഡോക്ടർമാരും ജീവനക്കാരും ആറ് മണിക്കൂറിലധികം ഒപിഡിയിൽ നിന്ന് വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here