സ്‌കൂളുകൾ ദീപാവലിക്ക് ശേഷം തുറക്കുവാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

0

മിഷൻ ബിഗിൻ എഗെയ്ൻ’ സംരംഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുവാനുള്ള സാദ്ധ്യതകൾ സർക്കാർ ചർച്ച ചെയ്യുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുള്ള ലോക് ഡൗൺ കാരണം അടച്ചിട്ട സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിംഗ് ക്ലാസുകൾ എന്നിവയാണ് ദീപാവലിക്ക് ശേഷം പുനരാരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. . ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കേണ്ടി വന്നതിനാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ക്ലാസുകൾ ഡിജിറ്റലായി സംഘടിപ്പിക്കേണ്ടതിനാൽ അധ്യാപകർക്കും നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു, പുതിയ അദ്ധ്യാപന മാനദണ്ഡം പാലിക്കാൻ സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതും അധ്യാപകരിലും സമ്മർദ്ദം ഇരട്ടിപ്പിച്ചു.

ഈ അധ്യയന വർഷത്തിലെ ശേഷിക്കുന്ന ക്ലാസുകൾ ദീപാവലിക്ക് ശേഷം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അക്കാദമിക് ക്ലാസുകൾ സുഗമമായി ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ദീപാവലിക്ക് ശേഷം സംസ്ഥാനത്തൊട്ടാകെ സ്കൂളുകൾ തുറക്കുവാനുള്ള പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാഡ് പറഞ്ഞു. നിലവിലെ രോഗവ്യാപനം വിശകലനം ചെയ്ത ശേഷമായിരിക്കും തീരുമാനം. ഘട്ടം ഘട്ടമായി വിവിധ മേഖലകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗവും പരിഗണിക്കുവാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി യോഗം ചേർന്ന് ഔദ്യോദിക പ്രഖ്യാപനം നടത്തും.

എന്നിരുന്നാലും കൊറോണ വൈറസ് സംബന്ധിച്ച സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കാൻ കഴിയുമെങ്കിൽ മാത്രമാണ് ഇത് അനുവദിക്കൂ. മാത്രമല്ല, ഹൈ സ്‌കൂൾ വിദ്യാർത്ഥികളുടെ അധ്യയന വർഷം പ്രധാനമായതിനാൽ, അവരുടെ ക്ലാസുകൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് സ്കൂളുകൾ പ്രവർത്തിക്കേണ്ടതുണ്ട്.

ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2020 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ വിശകലനം ചെയ്ത ശേഷം അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്യം ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. എന്നിരുന്നാലും, മാതാപിതാക്കൾ രേഖാമൂലമുള്ള സമ്മതം നൽകിയാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂവെന്നും വിദ്യാർത്ഥികളെ നിർബന്ധിക്കാൻ സ്‌കൂളുകൾക്ക് കഴിയില്ലെന്നും എംഎച്ച്എ വ്യക്തമാക്കിയിരുന്നു. മറുവശത്ത്, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here