മഹാരാഷ്ട്രയിൽ മരണസംഖ്യ 44,000 കടന്നു

0

മഹാരാഷ്ട്രയിൽ 5,369 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 16,83,775 ആയി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

113 രോഗികൾ മരണപ്പെട്ടു. മരണസംഖ്യ 44,024 ആയി രേഖപ്പെടുത്തി.

സംസ്ഥാനത്ത് 3,726 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,25,109 ആയി കുറഞ്ഞുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 15,14,079 രേഖപ്പെടുത്തി.

മുംബൈയിൽ പുതിയ 908 കേസുകൾ റിപ്പോർട്ട് ചെയ്തു. 25 രോഗികൾ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 10,318. ആയി രേഖപ്പെടുത്തി. നഗരത്തിൽ രോഗബാധിതരുടെ എണ്ണം 2,58,405 .

കല്യാൺ ഡോംബിവ്‌ലിയിൽ പുതിയ 130 കേസുകൾ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തൊട്ടാകെ ഇതുവരെ 90,24,871 പേരെ കോവിഡ് ടെസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here