വരികൾക്കിടയിൽ – 20

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

കയ്യും കാലും കെട്ടി വോട്ടു ചെയ്യിക്കണം : യദൂരപ്പ വിവാദമായപ്പോൾ താൻ ഗ്രാമത്തിൽ നിന്നും വരുന്ന ആളാണെന്നും അവരുടെ ഭാഷ അങ്ങിനെയാണെന്നും വിശദീകരണം

  • കന്നട നാട്ടുഭാഷ

കേരളത്തിൽ ശക്തിയായ ഇടിയും മിന്നലിനും സാദ്ധ്യത

  • ഡെൽഹിയിൽ രൂപം കൊണ്ട ന്യൂനമർദ്ദം തെക്കോട്ടു നീങ്ങി ശക്തിപ്രാപിച്ച് ചാനൽ ഓഫിസുകൾക്കു മുകളിൽ കേന്ദ്രീകരിച്ചതാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് പറയുന്നു

നീറ്റ് : ഇന്ന് കേരളത്തിൽ പരീക്ഷ എഴുതുന്നത് ഒരു ലക്ഷത്തിൽ പരം വ്ദ്യാർത്ഥികൾ

  • രോഗികളെ ആകർഷിക്കാൻ ഓഫർ നൽകാവുന്നതാണ്. ഒരു വീട്ടിലെ ഒരു രോഗിയെ അയച്ചാൽ മറ്റൊരു രോഗിക്ക് ഫ്രീ ചികിത്സ

ദേശീയതക്ക് ഊന്നൽ: ത്രിപുരയിൽ വാർത്താ ഭാഷ ഹിന്ദിയാക്കുന്നു .

  • ഹിന്ദി ഒക്കെ . ദയവായി പശുക്കളെ കൊണ്ടു വാർത്ത വായിപ്പിക്കരുത്

ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ താനെ റെയിൽവെ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം

LEAVE A REPLY

Please enter your comment!
Please enter your name here