മുംബൈയിൽ മലയാളി ജോലിക്കിടെ നാലാം നിലയില്‍ നിന്നും തെന്നി വീണു ദാരുണമായ അന്ത്യം.

0

മുംബൈയിൽ അന്ധേരി മരോളിൽ താമസിച്ചിരുന്ന അജിമോൻ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ നാലാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സംഭവം നടന്ന സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. 51 വയസ്സായിരുന്നു.

ഭാര്യ സുജിത. രണ്ടു മക്കള്‍. മകൻ ആദിത്യ പതിനൊന്നാം ക്ലാസ്സിലും , മകൾ അനുശ്രീ ഏഴാം ക്ലാസ്സിലും പഠിക്കുന്നു. രണ്ടു പേരും സഹാർ മലയാളി സമാജത്തിന്റെ മലയാളം മിഷൻ ക്ലാസ്സുകൾ വിദ്യാർത്ഥികളാണ്.

കേരളത്തിൽ വൈക്കം സ്വദേശിയാണ്. അറുനൂറ്റിമംഗലം മീമ്പള്ളിൽ വീട്ടിൽ വിശ്വനാഥനും മണിയുമാണ് മാതാപിതാക്കൾ. റെജിമോൻ, ജയകുമാർ, ലതീഷ് എന്നിവർ സഹോദരന്മാരാണ്. മൃതദേഹം നാളെ (10.11.2020) വൈകിട്ട് 6.15 നുള്ള വിമാനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോകും. ഭാര്യ, കുട്ടികള്‍, സഹോദരി, സഹോദരൻ എന്നിവർ അനുഗമിക്കും. സംസ്കാരം 11.11.2020 ന് വീട്ട് വിളപ്പില്‍ നടക്കും.

നോർക്ക മുംബൈ ഡെവലപ്പ്മെന്റ് ഓഫീസർ ശ്യാംകുമാറാണ് ജന്മനാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

അജിമോന്റെ അകാല വിയോഗത്തിൽ സഹാര്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. വേര്‍പാട് പരേതന്റെ കുടുംബത്തിന് തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും സമാജം ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here