മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്

0

മഹാരാഷ്ട്രയിൽ 4,496 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 17,36,329 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 122 പേർ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 45,682 ആയി.

അസുഖം ഭേദമായി 7,809 രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16,05,064 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 84,627 ആയി കുറഞ്ഞു.

മുംബൈ നഗരത്തിൽ 858 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ രോഗികളുടെ എണ്ണം 2,67,606 ആയി ഉയർന്നു. 19 രോഗികൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 10,525 ആയി ഉയർന്നു.

സംസ്ഥാനത്ത് ഇതുവരെ 96,64,275 പേർ കോവിഡ് ടെസ്റ്റുകൾ നടത്തി.

പൂനെ ജില്ലയിൽ കോവിഡ് -19 കേസുകളുടെ എണ്ണം 4,36,670 ഉം മരണം 10,196 ആയി റിപ്പോർട്ട് ചെയ്തു.

നാസിക് മേഖലയിൽ രോഗബാധിതർ 2,33,204 ഉം മരണസംഖ്യ 4,385 ഉം ആയി റിപ്പോർട്ട് ചെയ്തു

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 112 കേസുകൾ റിപ്പോർട്ട് ചെയ്തു . പൻവേലിൽ 70 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here