മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിൽ കുറവ്; നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കുന്നു

0

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനത്തിൽ ഗണ്യമായ കുറവാണ് ആഘോഷ നാളുകളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്കുകൾ നോക്കിയാൽ സംസ്ഥാനം തിരിച്ചു വരവിന്റെ പാതയിലാണ്. നാളെ മുതൽ ആരാധനാലയങ്ങളും ഭക്തർക്കായി തുറന്നു കൊടുക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 2,544 പുതിയ കേസുകളാണ് മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 17,47,242 ആയി.

കോവിഡ് അസുഖം ഭേദമായി 3,065 പേർ ഇന്ന് ആശുപത്രി വിട്ടു. സംസ്ഥാനത്ത് 16,15,379 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയിൽ 60 രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടതോടെ മരണസംഖ്യ 45,974 ആയി രേഖപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 84,918 പേരാണ് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 92.45 ശതമാനവും മരണനിരക്ക് 2.63 ശതമാനവുമാണ്

താനെയിൽ 379 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 219473 ആയി. 6 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5521 ആയി ഉയർന്നു. 6425 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 207527 പേർ രോഗമുക്തി നേടി.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 82 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1207 പേരാണ് ചികിത്സയിൽ കഴിയുന്നത്. 49576 പേർ രോഗമുക്തി നേടി. ഇത് വരെ 1028 മരണമാണ് കെ ഡി എം സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നവി മുംബൈയിൽ 1166 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 44055 പേർക്ക് അസുഖം ഭേദമായി. ഇത് വരെ 940 പേർ മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here