ഉല്ലാസനഗറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്ന N.മുകുന്ദൻ മേനോനാണ് ദുബൈയിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്. മെയ് അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. അപകട സ്ഥലത്തു വച്ച് തന്നെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. കാറിലുണ്ടായിരുന്ന ബന്ധുക്കൾ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഭൗതിക ശരീരം മകന്റെ ബാംഗ്ലൂരിലെ വസതിയായ ഫോർച്യൂൺ ഹോമിൽ എത്തി. സംസ്കാര ചടങ്ങുകൾ ബാംഗളൂരിൽ നടന്നു . മുംബൈയിലെ സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കാൻ ബാംഗളൂരിൽ എത്തിയിട്ടുണ്ട്. ജാതി മത ഭാഷ ഭേദമന്യേ നിസ്വാർത്ഥമായ സേവനത്തിലൂടെ ഉല്ലാസനഗറിലെ പ്രിയങ്കരനായ സാമൂഹിക പ്രവർത്തകനായിരുന്നു മുകുന്ദൻ മേനോൻ
ഏപ്രിൽ 10നു ആണ് മകളെയും കുടുംബത്തെയും കാണുന്നതിനായി മുകുന്ദൻ മേനോൻ ദുബായിൽ പോയത്. May 10നു തിരിച്ചുവരാൻ തീരുമാനിച്ചിരുക്കുമ്പോഴായിരുന്നു ആകസ്മികമായ മരണം സംഭവിച്ചത്.
ഉല്ലാസനഗർ നാലാം നമ്പറിലെ അയ്യപ്പ പൂജാ സമിതിയിൽ ദീർഘകാലം പ്രസിഡന്റായിരുന്ന മേനോൻ ഉല്ലാസ് ആർട്ട്സിന്റെ ഉപദേശകസമിതി അംഗം കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവ പ്രവർത്തകനായിരുന്നു.
വാർദ്ധക്യം ആഘോഷമാക്കൻ അർബൻ ഹട്ടിൽ ഒരു ദിവസം
കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ.