നവി മുംബൈയിൽ നടന്ന അന്തർസംസ്ഥാന വാഹന മോഷണ റാക്കറ്റിലാണ് അഞ്ച് പേർ അറസ്റിലായത്. കേസിൽ 2.2 കോടി രൂപ വിലവരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു.
കോർപ്പറേറ്റ് വീടുകളിലേക്കും ഹോട്ടലുകളിലേക്കും വാഹനങ്ങൾ വാടകയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ആകർഷകമായ തുക വാഗ്ദാനം ചെയ്ത് വാഹന ഉടമകളെ കബളിപ്പിച്ചത്.
തികച്ചും സിനിമാ സ്റ്റൈലിലാണ് നവി മുംബൈ ക്രൈംബ്രാഞ്ച് അന്തർസംസ്ഥാന സംഘത്തെ കെണിയിൽ വീഴ്ത്തിയത്.
കവർച്ച സംഘത്തെ കുടുക്കാൻ വിവിധ ഭവന സൊസൈറ്റികളിലും ഹോട്ടലുകളിലും വാടകക്കാരും വെയിറ്റർമാരും ആയി വേഷം മാറിയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വ്യാജ കമ്പനികൾ തുറക്കുകയും രേഖകൾക്കൊപ്പം വാഹനങ്ങൾ കൈവശപ്പെടുത്തുകയും പിന്നീട് ഷോപ്പ് അടച്ച് വാഹനങ്ങൾ ഗുജറാത്തിൽ വിൽക്കുകയുമാണ് കവർച്ച സംഘം ചെയ്തിരുന്നത്
കേസിൽ 2.2 കോടി രൂപ വിലവരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു. പ്രധാന പ്രതികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ക്രൈംബ്രാഞ്ചിന്റെ സെൻട്രൽ യൂണിറ്റ് 1.21 കോടി രൂപ വിലവരുന്ന 20 വാഹനങ്ങൾ കണ്ടെടുത്തു. 81 ലക്ഷം രൂപ വിലവരുന്ന ഒൻപത് വാഹനങ്ങൾ ഗുജറാത്ത് പോലീസ് പിടിച്ചെടുത്തു.
സംഘാംഗങ്ങൾ ഒരു ഓഫീസ് തുറന്ന് 4-5 ജീവനക്കാരെ നിയമിക്കും. തുടർന്ന് അയൽ സംസ്ഥാനത്ത് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ചു തിരച്ചിൽ നടത്തും. പിന്നീട് ഇവരുമായി ബന്ധപ്പെട്ട് വാടക സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്ത് വ്യാജ കമ്പനി ഓഫീസിലേക്ക് അയയ്ക്കും. ഇടപാടുകാരുമായി കരാർ ഒപ്പിട്ട് ശേഷം വാഹനങ്ങളും യഥാർത്ഥ രേഖകളും കൈവശപ്പെടുത്തും. തുടർന്ന് അവർക്ക് പ്രതിമാസ വാടക നൽകാൻ തുടങ്ങും.
കൈവശപ്പെടുത്തിയ വാഹനം ഉടനെ തന്നെ ഗുജറാത്തിലെ അവരുടെ കൂട്ടാളികൾക്ക് അയയ്ക്കും, അവിടെ 3-4 ദിവസത്തിനുള്ളിൽ കിട്ടിയ വിലയ്ക്ക് വിൽക്കും. സ്വരൂപിച്ച പണം ഉപയോഗിച്ച്, അവർ വാഹനത്തിന്റെ വാടക 2-3 മാസത്തേക്ക് അടയ്ക്കുകയും ഉപഭോക്താക്കളുടെ ആത്മവിശ്വാസം നേടുകയും അതുവഴി കൂടുതൽ ആളുകളെ വലയിലേക്ക് വലിച്ചിടുകയും ചെയ്യും. എന്നാൽ പെട്ടെന്ന് ഓഫീസ് അടയ്ക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു അപ്രത്യക്ഷമാവുകയും ചെയ്യുന്നതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം കാർ ഉടമകൾ തിരിച്ചറിയുന്നത്.
(Photo shown here for representation purpose only )
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു