വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചു മറ്റൊരു മുംബൈ മലയാളി

ജയരാജ് സംവിധാനം ചെയ്ത വീരയാണ് ബിലാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

0

മലയാളത്തിലും ബോളിവുഡിലുമായി നിരവധി മുംബൈ മലയാളി പ്രതിഭകളോടൊപ്പം കഴിവ് തെളിയിച്ചിരിക്കുകയാണ് ബിലാസ് നായരും. മുംബൈയിൽ നിന്നുള്ള നിമിഷ സജയനും മലയാള സിനിമയിൽ സ്വന്തമായി ഇടം നേടി കഴിഞ്ഞു.

മുംബൈയിൽ ജനിച്ചു വളർന്ന ബിലാസ് നായർ തന്റെ ഏഴാം വയസ്സിലാണ് കലാ ജീവിതത്തിന് തുടക്കമിടുന്നത്. കലയോടും സ്റ്റേജിനോടും അടങ്ങാത്ത അഭിനിവേശമായിരുന്നു ബിലാസിന്. അഭിനയം, സംഗീതം കൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ബിലാസ് തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടായിരത്തിന്റെ തുടക്കത്തിലാണ് കൂടുതൽ അവസരങ്ങൾ മോഹിച്ച കേരളത്തിലേക്ക് ചുവടു മാറിയത്. മലയാളത്തെയും, മലയാള സിനിമകളോടും ആഭിമുഖ്യമായിരുന്നു ഈ കലാകാരന്.

ഏറെ വിവാദം സൃഷ്ടിച്ച എസ് ദുർഗയെന്ന ചിതത്തിൽ അഭിനയിച്ച ബിലാസ് യാഥാസ്ഥിക സമൂഹം ചിത്രത്തിന്റെ പേരിനോട് പ്രതികൂലമായി പ്രതികരിച്ചതാണ് വിവാദമായതെന്ന് പറഞ്ഞു.

ജയരാജ് സംവിധാനം ചെയ്ത വീരയാണ് ബിലാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന   ചിത്രം. വീര എന്ന ഐതിഹാസിക ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ബിലാസ് ചെയ്തിരിക്കുന്നത്

കേരളത്തിലേക്ക് ചുവടു മാറുന്നതിന് മുൻപ് മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തു അറിയപ്പെടുന്ന കലാകാരനായിരുന്നു ഡോംബിവ്‌ലി നിവാസിയായിരുന്ന ബിലാസ് ചന്ദ്രഹാസൻ നായർ.

Watch Amchi Mumbai for an exclusive interview

Every Wednesday @ 9.30 pm in PEOPLE TV
Every Sunday @ 7.30 am in KAIRALI TV


തരംഗിണി അവാർഡ്; മികച്ച നടൻ ടോവിനോ, നടി മംമ്ത മോഹൻദാസ് – ഒരു ഡസനിലേറെ ചലച്ചിത്ര ടെലിവിഷൻ പ്രവർത്തകർ പുരസ്‌കാര നിറവിൽ
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here