ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമാ സഭ

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് മാർത്തോമ സഭ സംഘടിപ്പിക്കുന്ന നവോദയ പദ്ധതി.

0
മുംബൈ :  സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്ന ലിംഗക്കാരുടെ ഉന്നമനത്തിനായി  മാർത്തോമ സഭ   ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ ബോധവത്ക്കരണ പരിപാടി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നു. ഇതിനായി മഹാരാഷ്ട്രയിൽ ചേരുന്ന ആദ്യ യോഗം മെയ് 12 രാവിലെ 9.30 മുതൽ താനെ മാർത്തോമ സിറിയൻ ചർച്ചിൽ വച്ച്  നടക്കും. ഉച്ചക്ക് ഒരു മണി വരെ തുടരുന്ന സെമിനാറിൽ  മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്കോപ്പ അധ്യക്ഷനായിരിക്കും.
രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച  ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായാണ് സഭ  സംഘടിപ്പിക്കുന്ന ഈ  പദ്ധതി. ഇതിനായി കേരളത്തിലെ ചെങ്ങന്നൂർ മുളക്കഴയിൽ സ്ഥലം വാങ്ങി  നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

താനെയിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ലക്ഷ്‌മി നാരായണൻ ത്രിപാഠി, ഡോ ഉമാ ചില്ലാൽഷെട്ടി, പാൽഘർ ജില്ലാ ഡെപ്യൂട്ടി കളക്ടർ പാണ്ഡുരംഗ് മഗാഡും,  സീനിയർ ക്രൈം ബ്രാഞ്ച് ഓഫീസർ സഞ്ജു ജോൺ,  റെവ ജിജി തോമസ്, റെവ. എബിൻ  സ്രാമ്പിക്കൽ, റെവ. തോമസ്  കെ മാത്യു,  തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സെമിനാറിന് നേതൃത്വം നൽകുമെന്ന്  കൺവീനർ ഡോ റോയ് ജോൺ മാത്യു അറിയിച്ചു.

Venue : Marthoma Syrian Church, Thane
Majiwada Village Rd, Sainath Nagar, Majiwada, Thane(W),
Date & Time :  12 May 2018 from 9.30 am to 1 pm.


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
തരംഗിണി അവാർഡ്; മികച്ച നടൻ ടോവിനോ, നടി മംമ്ത മോഹൻദാസ് – ഒരു ഡസനിലേറെ ചലച്ചിത്ര ടെലിവിഷൻ പ്രവർത്തകർ പുരസ്‌കാര നിറവിൽ
റഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി

LEAVE A REPLY

Please enter your comment!
Please enter your name here