ശ്വേതാ വാര്യർക്ക് ഭാഗ്യം നൽകിയ 20 മില്ല്യൻ പിന്നിട്ട നൃത്ത രംഗം (Watch Video)

0

ഹിന്ദി ചാനലായ സോണി ടി .വി യിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന ഇന്ത്യാസ് ബസ്റ്റ് ഡാൻസറിൽ മുംബൈ മലയാളിയായ ശ്വേതാ വാര്യർക്ക് ഭാഗ്യമായത് ഗോലിയോൺ കി രാസലീല രാം ലീല എന്ന സിനിമയിലെ ഹിറ്റ് ഗാനമായ ‘ആംഖ് ലഗാതെ‘ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് ആദ്യം ഫൈനലിൽ നിന്നും ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .

5 മില്യണിനടുത്ത് ആളുകൾ ഈ ഡാൻസ് കണ്ടു കഴിഞ്ഞു . പ്രതീക് എന്ന നൃത്ത സംവിധായകനൊപ്പം ആടിത്തിമിർത്ത ഡാൻസും 21 മില്യണിലധികം പേർ കണ്ടു കഴിഞ്ഞു .

ഗ്രാൻഡ് ഫിനാലേയിലും ഈ ഗാനത്തിന്റെ ഒരു ഭാഗം അവതരിപ്പിച്ചിരുന്നു .സഞ്ജയ് ലീല ബൻസാലി സംഗീത സംവിധാനം നിർവഹിച്ച സിനിമയുടെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു . സിനിമയിലെ രംഗം കഴിഞ്ഞാൽ , ഏറ്റവും കൂടുതൽ ആളുകൾ യു ട്യൂബിൽ കണ്ട നൃത്തരംഗവും ഇതാണെന്നുള്ള സന്തോഷത്തിലാണ് , നവ വത്സരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലും ശ്വേതാ വാരിയർ . സ്വന്തമായി തുടങ്ങിയ യു ട്യൂബ് ചാനലിൽ ബിഹൈൻഡ് സീൻ എന്ന പേരിൽ സഹ താരങ്ങൾക്കൊപ്പമുള്ള സീനുകളും മില്ല്യൺ വ്യൂവേഴ്സ് കടന്ന ആഹ്ലാദവും ശ്വേത പങ്കിട്ടു. ഇപ്പോൾ മഹാരാഷ്ട്രാസ് ബസ്റ്റ് ഡാൻസറിൽ കൊറിയോഗ്രാഫർ ആയി മിന്നുന്ന പ്രകടനമാണ് ശ്വേതാ വാരിയർ കാഴ്ച വക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here