മീരാ റോഡിൽ മലയാളിയുടെ ജ്വല്ലറി ഷോറൂം കൊള്ളയടിച്ചു

0

മുംബൈയിലെ പ്രമുഖ ജ്വല്ലറി വ്യവസായിയായ എസ് കുമാർ ജ്വല്ലറിയുടെ മീരാ റോഡ് ഷോറൂമിലായിരുന്നു പട്ടാപ്പകൽ നടന്ന സംഭവം. ഇന്ന് ഉച്ചയോടെയാണ് നാലഞ്ച സംഘം ജ്വല്ലറിയിലെത്തിയത്. തുടർന്ന് ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച നടത്തിയത്. സ്വർണവും ഡയമണ്ടും പണവുമടക്കം കൊള്ളയടിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായാണ് ഇവർ എത്തിയത്. ഒരു ബൈക്ക് പെട്ടെന്ന് സ്റ്റാർട്ട് ആക്കാൻ കഴിയാതെ വന്നതിനാൽ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു. മാസ്ക് ധരിച്ച അഞ്ചു പേരായിരുന്നു തോക്കുമായി എത്തിയതെന്ന് സമീപവാസികൾ പറഞ്ഞു. ഇവർ ബാഗുകളിലാക്കിയാണ് കവർച്ച മുതൽ കൊണ്ട് പോയത്.

സ്ഥലത്തെ എ സി പി, ഡിജിപി അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here