തൃശൂർ സ്വദേശി കണ്ണന്റെയും ഭാര്യ ഗീതയുടെയുടെയും ഇരുപതുകാരിയായ മകൾ ഗ്രീഷ്മ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബറോഡയിൽ ചികിത്സയിലായിരുന്നു. ബറോഡ എസ്.വി.ഐ.റ്റി കോളേജിൽ മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ.
ഒരു പനിയായിരുന്നു തുടക്കം. പിന്നീട് കടുത്ത വയറു വേദനയായി. ഡോക്ടര്‍ പറഞ്ഞ പ്രകാരം അപ്പന്റിസൈറ്റിസിനു ബറോഡയില്‍വെച്ച് ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ പിന്നീട് ഗ്രീഷ്മ പഴയ അവസ്ഥയിലേക്ക് തിരികെ വന്നില്ലെന്ന് കണ്ണൻ പറയുന്നു..
ശസ്ത്രക്രിയ നടത്തിയ സമയത്ത് നല്‍കിയ അനസ്‌തേഷ്യ എതിരായി പ്രതികരിച്ചതാകാമെന്നാണ് ഡോക്ടർമാരുടെ ആദ്യ നിഗമനം ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.
വീണ്ടും പരിശോധിച്ചപ്പോഴാണറിയുന്നത് കരളില്‍ നീര്‍ക്കെട്ടുണ്ടെന്നറിഞ്ഞത് . അങ്ങനെയാണ് മുംബൈയിലേക്ക് വന്നത്.
കരൾ രോഗത്തിന് സ്‌പെഷലൈസ് ചെയ്ത ഹോസ്പിറ്റലിലെ കൂടുതൽ പരിശോധനയും ടെസ്റ്റ് റിപ്പോർട്ടുകളും കരൾ മാറ്റി വയ്‌ക്കേണ്ടി വരുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. ലിവർ ട്രാൻസ്‌പ്ലാന്റ് എന്ന മോഡേൺ ചികിത്സാ രീതിക്ക് ഏകദേശം നാല്പത് ലക്ഷത്തോളം വരുന്ന ചികിത്സാ ചിലവ് വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭരിച്ച ചിലവ് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതായിരുന്നില്ല. എന്നിരുന്നാലും എന്ത് വില കൊടുത്തും മകളെ രക്ഷിക്കണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു കണ്ണന്റെയും ഗീതയുടെയും മനസ്സ് നിറയെ. മകളെ രക്ഷിക്കാനായി തന്റെ കരൾ പകുത്തു നൽകാമെന്ന് വരെ സ്നേഹനിധിയായ അച്ഛൻ പറഞ്ഞതും മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള മോഹത്തോടെയായിരുന്നു.
എന്നിട്ടും വിധി ഗ്രീഷ്മയ്ക്ക് അനുകൂലമായില്ല. തലച്ചോറിന് പ്രശ്‌നമുണ്ടെന്ന് പിന്നീട് ഡോക്ടർമാർ പറഞ്ഞെങ്കിലും പ്രതീക്ഷ കൈവിടാതെ കണ്ണനും ഗീതയും അപരിചിതമായ നഗരത്തിൽ ഉറക്കമൊഴിച്ചു കാത്തിരുന്നു.
ബറോഡയിലെ ഒരു സ്വകാര്യ കെമിക്കല്‍ കമ്പനിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് തൃശ്ശൂര്‍ താലൂര്‍ സ്വദേശിയായ കണ്ണന്‍. എന്നാൽ കരൾ മാറ്റി വയ്ക്കേണ്ട അവസ്ഥയിൽ നിന്നും ബ്രെയിൻ ഡാമേജൂം സംഭവിച്ചതോടെ അച്ഛന്റെ കരളിന് കാത്ത് നിൽക്കാതെ ഗ്രീഷ്മ വിട കൊല്ലുകയായിരുന്നു.
മസ്തിഷ്‌ക മരണം സംഭവിച്ച ഗ്രീഷ്മയുടെ അവയവങ്ങള്‍ ജീവനുവേണ്ടി കാത്തിരിക്കുന്ന മറ്റുള്ളവര്‍ക്ക് തുണയാകട്ടെ എന്ന ധീരമായ തീരുമാനമെടുക്കുകയായിരുന്നു കണ്ണനും ഗീതയും.
ഗ്രീഷ്മയുടെ കണ്ണും ഹൃദയവുമെല്ലാം അങ്ങനെ മറ്റുള്ളവരിലേക്കെത്തി. മുംബൈയിൽ തന്നെയുള്ള 12 വയസ്സുള്ള കുട്ടിക്കാണ് ഹൃദയം കൈമാറിയത്. ശ്വാസകോശവും ഒരു വൃക്കയും ഹൈദരാബാദിലേക്ക് കൊണ്ടുപോയി. ഒരു വൃക്ക മുംബൈയിൽ തന്നെ മറ്റൊരു രോഗിക്ക് ജീവൻ പകർന്നു നൽകി.
ഓരോ അവയവമെടുക്കുമ്പോഴും ആറു മണിക്കൂറോളം ഇടവേള വേണമെന്നതില്‍ രണ്ടു ദിവസങ്ങളോളം അപരിചിതമായ നഗരത്തിൽ ഒറ്റവരാരും അടുത്തില്ലാതെ ദുഃഖം ഉള്ളിലൊതുക്കി അതിനായി കാത്തിരുന്നു.
നഗരത്തിൽ തുണയായുണ്ടായിരുന്നത് സാമൂഹിക പ്രവർത്തകൻ ശ്രീകാന്ത് നായരും സുഹൃത്തുമായിരുന്നു.

മഹാരാഷ്ട്രാ ദിനം ആഘോഷിച്ചു മലയാളി സമാജം; മനം നിറഞ്ഞ് മറാത്ത
‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
കനത്ത ചൂടില്‍ വെന്തുരുകി മുംബൈ മഹാ നഗരം