പ്രത്യാശയുടെ വാക്‌സിൻ; മഹാരാഷ്ട്രയിൽ ആദ്യഘട്ട കുത്തിവയ്പിന് തുടക്കമായി.

0

ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിൽ 28,500 ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുംബൈയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ചത്.

കോവിഡ് -19 നെതിരെ ഇന്ന് വൈകുന്നേരത്തോടെ 28,500 ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. 285 വാക്സിൻ സെന്ററുകൾ സംസ്ഥാനത്തുണ്ട്, ഓരോന്നും 100 ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകും.

മുംബൈയിലെ കൂപ്പർ ആശുപത്രിയിലെ COVID-19 വാക്സിൻ എത്തുമ്പോൾ കരഘോഷത്തോടെയാണ് ആരോഗ്യ പ്രവർത്തകർ വരവേറ്റത്.

രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിൽ, 10 ആശുപത്രികളിൽ സ്ഥാപിക്കുന്ന 40 വാക്സിനേഷൻ ബൂത്തുകളിലൂടെ 4,000 ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും വാക്സിനേഷൻ നൽകാനാണ് നഗരസഭ ലക്ഷ്യമിടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here