റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ പ്രതിഷേധ കടലിരമ്പും. ദില്ലി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കിസാൻ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് മൂന്നു വർഷം മുൻപ് കിസാൻ ലോങ്ങ് മാർച്ചു സംഘടിപ്പിച്ചു ലോക ശ്രദ്ധ നേടിയ സംസ്ഥാനത്തെ കർഷകരും തൊഴിലാളികളും മുംബൈ കേന്ദ്രീകരിച്ചു നാലു ദിവസത്തെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച ജനുവരി 23ന് നാസിക്കിൽ നിന്നും മുംബൈയിലേക്ക് ട്രാക്ടർ /വാഹന റാലിയും 24ന് ആസാദ് മൈതാനത്ത് കുത്തിയിരിപ്പ് സമരവും നടത്തും.
ജനുവരി 25ന് കർഷകത്തൊഴിലാളികൾ റാലിയായി രാജ്ഭവനിലേക്ക് പുറപ്പെടും. തുടർന്ന് 26ന് മുംബൈയിൽ ആസാദ് മൈതാനത്ത് റിപ്പബ്ലിക് ദിന പതാക ഉയർത്തുവാനും തീരുമാനമായി.
ഇതോടെ വലിയ തയ്യാറെടുപ്പുകളാണ് മുംബൈയിലെ ട്രാഫിക് പോലീസ് എടുത്തു കൊണ്ടിരിക്കുന്നത്. കിസാൻ മോർച്ചയുടെ ഭാഗമായി നടക്കുന്ന റാലിയിൽ രാവിലെ 9 മണി മുതൽ രാത്രി 7 വരെ എൻ എസ് റോഡിൽ (മറൈൻ ഡ്രൈവ്) വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പ്രദേശത്തെ താമസക്കാരോട് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷക റാലി നഗരത്തെ അക്ഷരാർഥത്തിൽ നിശ്ചലമാക്കും. ഇസ്‌ലാം ജിംഖാനയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ആസാദ് മൈതാനത്ത് സമാപിക്കും.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ