മഹാരാഷ്ട്രയിൽ വാക്‌സിനേഷന്റെ ആദ്യ ദിവസം 14 പ്രതികൂല ഫലങ്ങൾ

0

കോവിഡ് -19 നെതിരെ ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം മഹാരാഷ്ട്രയിൽ 14 പേർക്ക് പ്രതികൂല ഫലം രേഖപ്പെടുത്തിയെങ്കിലും കേസുകൾ മാരകമല്ലെന്ന് അധികൃതർ അറിയിച്ചു. വാക്സിനേഷൻ എടുക്കേണ്ട ഗുണഭോക്താക്കളിൽ 50 ശതമാനം പേരാണ് ഇന്ന് പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിന്റെ ആദ്യ ദിവസം കണ്ടെത്തിയ പ്രതികൂല കേസുകൾ സൂക്ഷ്മമായി പഠിച്ച ശേഷം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മുൻ നിര തൊഴിലാളികൾ, ഡോക്ടർമാർ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദാർ പൂനവാല എന്നിവരാണ് വാക്‌സിനുകൾ ആദ്യം കുത്തിവച്ചത്. നെരൂൾ ഡി വൈ പാട്ടീൽ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ദൻ ഡോ ജെയിംസ് തോമസ് അടക്കമുള്ള മലയാളി ഡോക്ടർമാരും ആദ്യ ദിവസത്തെ വാക്‌സിനേഷൻ എടുത്തവരിൽ പെടും.

നിയന്ത്രിത അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ച രണ്ട് വാക്സിനുകളിൽ (സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ) ആദ്യഘട്ടത്തിലെ മനുഷ്യ പരീക്ഷണങ്ങൾ ഇനിയും പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ ഫലപ്രാപ്തി ഡാറ്റയൊന്നും പരസ്യമാക്കിയിട്ടില്ല.

ഏകദേശം 55 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തിന് നൽകുമെന്ന് അറിയിച്ച ഭാരത് ബയോടെക് സ്വീകർത്താക്കൾക്ക് ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു.

മഹാരാഷ്ട്രയിലെ കോവിഡ് -19 ശനിയാഴ്ച 19,87,678 ആയി ഉയർന്നു. 2,910 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ . മരണസംഖ്യ 50,388 ആയി. 3,039 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18,84,127 ആയി. നിലവിൽ 51,965 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈ നഗരത്തിൽ 571 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 3,02,226 ആയി ഉയർന്നു. മരണസംഖ്യ 11,237 ആയി രേഖപ്പെടുത്തി. കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 106 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസിനായി 58,897 പുതിയ ടെസ്റ്റുകൾ നടത്തി, ഇതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് ടെസ്റ്റുകളുടെ എണ്ണം 1,37,43,486 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here