മലയാളി അഭിഭാഷകയുടെ അകാല മരണത്തിൽ മനം നൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും

0

മുംബൈയിൽ താക്കുർളിയിൽ വസിച്ചിരുന്ന അഡ്വക്കേറ്റ് സിമി നായർ അന്തരിച്ചു. 47 വയസ്സായിരുന്നു. ബോറിവിലിയിൽ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ആഗസ്റ്റിൽ വിട പറഞ്ഞ മുംബൈയിലെ ആദ്യ കാല നാടകപ്രവര്‍ത്തകനും കഥാകൃത്തുമായിരുന്ന വിശ്വനാഥൻ പള്ളൂരിന്റെ ഏക മകൾ അഡ്വക്കേറ്റ് സിമിയും യാത്രയായി. പ്രമേഹ രോഗിയായിരുന്ന സിമിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ബോറിവിലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

വിവാഹ ശേഷം താക്കുർളിയിലായിരുന്നു താമസം. ഭർത്താവ് തൃശൂർ സ്വദേശിയായ കേശവൻ നായർ അമ്പാട്ട്. കേശവൻ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമാണ്. കോവിഡ് കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപം കൊടുത്ത ‘ജനപക്ഷം’ കൂട്ടായ്മയിലെ സന്നദ്ധ പ്രവർത്തകനായിരുന്നു കേശവൻ. അച്ഛൻ വിശ്വനാഥൻ പള്ളൂരിന്റെ മരണ ശേഷം ഒറ്റയ്ക്കായ അമ്മയ്ക്ക് കൂട്ടിനായാണ് സിമി കൂടുതലായും ബോറിവിലിയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല.

1943 ൽ ഫ്രഞ്ച് മയ്യഴിയിൽ ജനിച്ച വിശ്വനാഥൻ അറുപതുകളിലാണ് ജോലി തേടി മുംബൈയിലെത്തുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ജോലി ചെയ്യുന്നതോടൊപ്പം സാംസ്‌കാരിക പ്രവർത്തനത്തിനും തുടക്കമിട്ടു. നാല് പതിറ്റാണ്ടു കാലം മുംബൈ നാടക വേദിക്ക് സുപരിചിതനായ നടനാണ് വിശ്വനാഥൻ പള്ളൂർ.

അഡ്വക്കേറ്റ് സിമിയുടെ അകാല മരണം ഇന്നലെ രാത്രി ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്. വിശ്വസിക്കാനാവാത്ത വാർത്തയിൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകരും ദുഃഖം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here