സെറം ഇൻസ്റ്റിറ്റ്യൂട്ട് തീപിടുത്തത്തിൽ 5 പേർ മരിച്ചു; ആശങ്കയോടെ രാജ്യം

0

പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വലിയ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന കോവിഡ് വാക്‌സിൻ നിർമ്മാണ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ വലിയ ആശങ്കയാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൊഴിലാളികളായിരിക്കാം മരിച്ച അഞ്ച് പേരെന്നാണ് ആദ്യ നിഗമനം. . തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും കെട്ടിടത്തിൽ നടന്നുകൊണ്ടിരുന്ന വെൽഡിങ്ങാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. എന്നിരുന്നാലും ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനിയിൽ ഇത്തരം തീപിടുത്തം തടയുവാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

അതേസമയം, സെറം മേധാവി അദാർ പൂനവാല തീപിടിത്തത്തെ തുടർന്നുണ്ടായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അതേസമയം, വാക്സിനുകളും വാക്സിൻ നിർമാണ പ്ലാന്റും സുരക്ഷിതമാണെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. കോവിഡ് വാക്സിൻ നിർമിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. റോട്ടാവൈറസ് വാക്സിനും ബി.സി.ജി. വാക്സിനുമാണ് ഈ പ്ലാന്റിൽ നിർമിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാണ കമ്പനിയാണ് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

സെറം ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ സെസ് 3 കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് ഉച്ചയ്ക്ക് 2.45 ന് തീപിടുത്തമുണ്ടായത് . തീപിടുത്തമുണ്ടായതോടെ കെട്ടിടത്തിൽ കുടുങ്ങിയ 4 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാർ അടക്കമുള്ള ആളുകളെ ഒഴിപ്പിച്ചതിന് ശേഷം രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായ വിവരങ്ങൾക്ക് പുറകെയാണ് 5 ജീവനക്കാരുടെ മരണം സ്ഥിരീകരിക്കുന്നത്.

ടെർമിനൽ-I-ൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഇത് മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു

അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ യഥാർഥകാരണം ഇനിയും വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ 4 തൊഴിലാളികളെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത് .

പൂനെ അഗ്നിശമന സേനയിൽ നിന്നുള്ള പത്തംഗ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരെ പ്ലാന്റിൽ നിന്ന് ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

(Image used is only for representation)

LEAVE A REPLY

Please enter your comment!
Please enter your name here