മഹാരാഷ്ട്രയിൽ 2,886 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2020 മാർച്ച് രണ്ടാം വാരത്തിലാണ് ആദ്യത്തെ കോവിഡ് കേസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. 10 മാസം പിന്നിടുമ്പോൾ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നിരിക്കയാണ്. എന്നാൽ 19,03,408 പേരാണ് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ഇത് വരെ കോവിഡ് രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 50,634 ആയി. നിലവിൽ 45,622 പേരാണ് ചികിത്സയിൽ കഴിയുന്നത്.
52 മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 50,634 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,980 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 19,03,408 ആയി.
മുംബൈ നഗരത്തിൽ 527 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാനഗരത്തിൽ രോഗബാധിതരുടെ എണ്ണം 3,04,653 ആയി ഉയർന്നു. നഗരത്തിൽ 10 രോഗികൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 11,278 ആയി രേഖപ്പെടുത്തി. കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 70 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
61,719 പുതിയ ടെസ്റ്റുകളിലൂടെ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,40,19,188 ആയി ഉയർന്നു.
മഹാരാഷ്ട്രയിലെ കോവിഡ് -19 കണക്കുകൾ ഇപ്രകാരമാണ്: പോസിറ്റീവ് കേസുകൾ: 20,00,878, പുതിയ കേസുകൾ: 2,886, മരണം: 50,634, ഡിസ്ചാർജ്: 19,03,408, ചികിത്സയിൽ കഴിയുന്നവർ 45,622, ഇതുവരെ പരിശോധിച്ചവർ : 1,40,19,188.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ