കല്യാണിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മലയാളി വിട പറഞ്ഞു.

0

നീണ്ട കുറേക്കാലമായി അർബുദ രോഗത്തോട് പൊരുതി ജീവിച്ചിരുന്ന രാധാകൃഷ്ണൻ ഇന്ന് ഉച്ചക്ക് 1.30 ന് മരണത്തിന് കീഴടങ്ങി. 58 വയസ്സായിരുന്നു. ടാറ്റ ആശുപത്രിയിലെ ചികിത്സയായിരുന്നു. കല്യാൺ ഈസ്റ്റിൽ അൻമോൾ ഗാർഡനിലാണ് താമസിച്ചിരുന്നത്. ഭാര്യയും രണ്ടു ആൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. കല്യാണിലെ നായർ സമാജം, സമന്വയ, ഹിന്ദു ഐക്യവേദി തുടങ്ങിയ മലയാളി സംഘടനകളിലെ സജീവ പ്രവർത്തകനായിരുന്നു ഗായകൻ കൂടിയായ രാധാകൃഷ്ണൻ. ഹരിപ്പാട് സ്വദേശിയാണ്.

മനുഷ്യസ്നേഹിയും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന രാധാകൃഷ്ണന്റെ വേർപാട് ദുഃഖത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റു വാങ്ങിയത് . സാമൂഹിക പ്രവർത്തന രംഗത്ത് അറിയപ്പെടുന്ന സഹപ്രവർത്തകന്റെ വിയോഗത്തിൽ പ്രദേശത്തെ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here