പൻവേലിൽ നിന്നും ഗോരേഗാവിലേക്ക് ലോക്കൽ ട്രെയിനിൽ പോകാനാകും

0

മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര പൊതുജനങ്ങൾക്കായി ഇനിയും തുറന്നിട്ടില്ലെങ്കിലും യാത്രക്കാർക്ക് ഒരു സന്തോഷവാർത്തയാണ് മുംബൈയിലെ റെയിൽവേ വകുപ്പ് പങ്കിട്ടിരിക്കുന്നത്. പനവേലിൽനിന്ന്‌ ഗോരെഗാവിലേക്ക് ലോക്കൽ ട്രെയിൻ സമീപ ഭാവിയിൽത്തന്നെ തുടങ്ങുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത് . ഫെബ്രുവരിയിൽത്തന്നെ ഈ റൂട്ടിൽ 18 സർവീസുകൾ ഓടിത്തുടങ്ങുമെന്ന് മധ്യറെയിൽവേ അധികൃതർ പറഞ്ഞു. നിലവിൽ അന്ധേരിവരെ ഓടുന്ന ലോക്കൽ ട്രെയിനുകൾ ഗോരെഗാവിലേക്ക് നീട്ടുവാനാണ് പദ്ധതി .

സി.എസ്.ടി.യിൽനിന്ന്‌ അന്ധേരിയിലേക്കുള്ള വണ്ടികളും ഗോരെഗാവിലേക്ക് നീട്ടുമെന്ന് റെയിൽവേ അറിയിച്ചു. സി.എസ്.ടി.-അന്ധേരി റൂട്ടിൽ 44 സർവീസുകളാണ് ഇപ്പോൾ ഓടുന്നത്. വണ്ടി ഗോരെഗാവിലേക്ക് നീട്ടുന്നതോടൊപ്പം തന്നെ സർവീസുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും യാത്രക്കാരിൽനിന്ന്‌ ഉയർന്നിട്ടുണ്ട്. ഇതും റെയിൽവേ പരിഗണിക്കുന്നുണ്ട്. പുതുക്കിയ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസം പകരുമെന്നാണ് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here