അല്ല പിന്നെ – 109

0

സുഹാസിനി : പത്രം കണ്ടോ? സ്വർണ്ണവില ദിവസേന കൂടിക്കൊണ്ടിരിക്കാ..

ശശി .. കൂടട്ടെ.. അതിനെന്താ നമുക്ക് ജ്വല്ലറിയൊന്നുമില്ലല്ലോ.

സുഹാസിനി.. .അതിനെങ്ങനാ? കവിത എഴുതിയാൽ വിലക്കയറ്റം കുറയുമെന്നാ ചിലരുടെ വിചാരം

ശശി .. എടീ സ്വർണ്ണത്തിന് മാത്രമല്ല പെട്രോളിനും ഡീസലിനും ഒക്കെ ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കാ.

സുഹാസിനി.. കൂടട്ടെ.. അതിനെന്താ? നമുക്ക് പെട്രോൾ പമ്പൊന്നും ഇല്ലല്ലോ.

ശശി .. പെട്രോൾ ഒരു അവശ്യവസ്തുവാണ്.സ്വർണ്ണം പോലെയല്ല.

സുഹാസിനി.. വില കുറഞ്ഞ സമയത്ത് കുറച്ച് സ്വർണ്ണം വാങ്ങി ലോക്കറിൽ വച്ചിരുന്നെങ്കിൽ ഇന്ന് എത്ര വിലമതിച്ചിരുന്നു.

ശശി .. എടീ പെട്രോളിന് വില കൂടും എന്ന് കരുതി ആരെങ്കിലും വീട്ടിലെ സിൻടെക്സ് ടാങ്കിൽ പെട്രോൾ നിറച്ച് വയ്ക്കാറുണ്ടോ .

സുഹാസിനി… പെട്രോളും ഗ്യാസിനും വില കൂടിയതുകൊണ്ടാവും റോഡിൽ കാളവണ്ടികളും വിറക് വിൽപ്പനക്കാരെയും ഒക്കെ കൂടുതൽ കാണുന്നുണ്ട്.

ശശി .. എത്ര വാഹനങളാ പുതിയതായി ഓരോ ദിവസവും റോഡിൽ ഇറങ്ങുന്നത്.

സുഹാസിനി.. അതിന്?

ശശി .. പെട്രോളിൻ്റെ ഉപഭോഗം കുടുമ്പോൾ വിലയും സ്വാഭാവികമായും കൂടും. സ്വർണ്ണത്തിൻ്റെ വിലയും അങ്ങിനെ തന്നെ.

സുഹാസിനി.. അങ്ങിനെയെങ്കിൽ ജനസംഖ്യ കൂടുന്നതിനനുസരിച്ച് മനുഷ്യൻ്റെ വില കൂടേണ്ടതല്ലേ. അത് ദിനംപ്രതി കുറഞ്ഞ് വരുകയാണല്ലോ. … അല്ല പിന്നെ


  • രാജൻ കിണറ്റിങ്കര
    സമകാലിക വിഷയങ്ങളെ ആധാരമാക്കി രണ്ടു കഥാപാത്രങ്ങളിലൂടെ കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര നടത്തുന്ന സംവാദ പരമ്പര. കൈരളി ടി വി സംപ്രേക്ഷണം ചെയ്ത ആംചി മുംബൈയിലൂടെയും ഈ പരമ്പര ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here