അല്ല പിന്നെ – 110

0

സുഹാസിനി.. ചേട്ടാ കർഷകസമരം എന്തായി?

ശശി .. എന്താവാൻ? നിയമം കർഷകർക്ക്‌ നല്ലതിന് വേണ്ടി എന്ന് സർക്കാർ , ഞങ്ങക്കങ്ങിനെ നന്നാവേണ്ടെന്ന് കർഷകർ.

സുഹാസിനി… കുട്ടി എനിക്ക് പഠിക്കണ്ടാന്ന് പറഞ്ഞാലും മാഷക്ക് പഠിപ്പിക്കാതിരിക്കാൻ പറ്റോ ല്ലേ.

ശശി .. നിയമം വന്നാൽ കേരളത്തിലെ കർഷകന് വേണമെങ്കിൽ അവരുടെ ഉൽപന്നങ്ങൾ യുപിയിലും കൊണ്ടുപോയി വിൽക്കാമത്രെ.

സുഹാസിനി.. അതെയോ? പത്ത് ചാക്ക് നെല്ലും പത്ത് നാളികേരവുമായി മൂന്ന് ദിവസം യാത്ര ചെയ്ത് യുപിയിൽ പോയി വിറ്റാൽ ഭയങ്കര ലാഭായിരിക്കും ല്ലേ.

ശശി .. വണ്ടിക്കൂലിക്ക് ലോണെടുക്കേണ്ടി വരും

സുഹാസിനി.. എന്ത് നല്ല ആചാരങ്ങൾ ….അല്ലാ, കർഷക സമരത്തെക്കുറിച്ച് നിങ്ങടെ കവിതയൊന്നും കണ്ടില്ല.

ശശി… 26 ന് ഡൽഹിയിൽ പ്രകടനം നടക്കുമ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഞാനിവിടെ ബെഡ് റൂമിലിരുന്ന് കവിത ചൊല്ലിയത് കേട്ടില്ലേ.

സുഹാസിനി. അത് കവിതയായിരുന്നോ? ഞാൻ നിങ്ങൾ പത്രം വായിക്കാന്നാ കരുതിയത്

ശശി .. നിയമം ഇടനിലക്കാരെ ഒഴിവാക്കും .. സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാമത്രെ.

സുഹാസിനി. .. അതേയോ, ഇതുപോലൊരു നിയമം ഗ്യാസിനും ഡീസലിനും ഒക്കെ കൊണ്ടുവന്നിരുന്നെങ്കിൽ?

ശശി .. കാർഷിക ഉൽപ്പന്നം പോലെയാണോ ഇന്ധനം

സുഹാസിനി. … അതല്ല. ഇന്ധനത്തിൽ ഒരു ധനം ഒളിഞ്ഞിരിപ്പുണ്ടല്ലോ.

ശശി .. എന്ന് വച്ചാൽ?

സുഹാസിനി.. അതിൽ തൊട്ടാൽ ധനം നിൽക്കും അതന്നെ. അല്ല പിന്നെ.

  • രാജൻ കിണറ്റിങ്കര
    സമകാലിക വിഷയങ്ങളെ ആധാരമാക്കി രണ്ടു കഥാപാത്രങ്ങളിലൂടെ കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര നടത്തുന്ന സംവാദ പരമ്പര. കൈരളി ടി വി സംപ്രേക്ഷണം ചെയ്ത ആംചി മുംബൈയിലൂടെയും ഈ പരമ്പര ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here