അല്ല പിന്നെ – 111

0

ശശി .. എടീ, ആളുകളുടെ സുഖങ്ങളൊക്കെ അവസാനിക്കാൻ പോവാണ് ട്ടോ..

സുഹാസിനി.. എന്തേ? വാട്സ് ആപ്പ് നിർത്താൻ പോവാണോ?

ശശി .. ലോക്കൽ ട്രെയിൻ തുടങ്ങാൻ പോകുന്നു … ജോലിക്ക് പോകേണ്ടി വരും ആളുകൾക്ക്

സുഹാസിനി.. അത് ശരി, അപ്പോൾ സുഖം തുടങ്ങാൻ പോകുന്നു … അങ്ങനല്ലേ പറയാ

ശശി .. ശരിയാ.. പത്ത് മാസായി നിൻ്റെ ദാലും ചോറും കഴിക്കുന്നു .. ഒരു മാറ്റവുമില്ലാതെ.. ഇനി പുറത്തു നിന്ന് എന്തെങ്കിലും കഴിക്കാലോ.

സുഹാസിനി…. അപ്പോൾ പത്ത് മാസായി ദിവസം മൂന്ന് നേരം വച്ച് നിങ്ങടെ കവിത കേൾക്കുന്ന എൻ്റെ കാര്യമോ?

ശശി .. എടീ, പരിപ്പ്, രസം , ഇതല്ലാതെ വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ നീ ഈ ലോക്ക് ഡൗണിൽ.

സുഹാസിനി.. ലോക് ഡൗണിൽ പട്ടിണി കിടക്കുന്നവരെ കുറിച്ച് കവിത എഴുതും. സ്വന്തം വീട്ടിൽ സദ്യവട്ടം കുറഞ്ഞതിൻ്റെ പരാതി.

ശശി .. നിൻ്റെ പരിപ്പുകറിയേക്കാൾ ഭേദം ഇടയ്ക്കുണ്ടാക്കുന്ന രസം തന്നെയാണ്.

സുഹാസിനി.. അയ്യോ അത് രസം അല്ല .. . വാട്സ് ആപ്പിൽ നോക്കിയിരുന്ന് പരിപ്പു കരിഞ്ഞു പോകുമ്പോൾ അത് രസം ആകുന്നതാ.

ശശി… എന്നിട്ട് രസം എന്ന് പറഞ്ഞാണല്ലോ വിളമ്പാറ്

സുഹാസിനി.. അതിപ്പോ … മിനിക്കഥ എഴുതി കവിത എന്ന പേരിൽ നിങ്ങൾ പോസ്റ്റു ചെയ്യാറില്ലേ.. അല്ല പിന്നെ

  • രാജൻ കിണറ്റിങ്കര
    സമകാലിക വിഷയങ്ങളെ ആധാരമാക്കി രണ്ടു കഥാപാത്രങ്ങളിലൂടെ കവിയും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര നടത്തുന്ന സംവാദ പരമ്പര. കൈരളി ടി വി സംപ്രേക്ഷണം ചെയ്ത ആംചി മുംബൈയിലൂടെയും ഈ പരമ്പര ശ്രദ്ധ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here