അല്ല പിന്നെ – 113

0

സുഹാസിനി.. രാവിലെ തന്നെ ഗൂഗിളിൽ തല പൂഴ്ത്തി ഇരുപ്പാണല്ലോ.

ശശി .. ഇന്നൊരു സാഹിത്യ ചർച്ചയുണ്ട്. അതിനുള്ള തയ്യാറെടുപ്പാണ്

സുഹാസിനി. .. ഗൂഗിളില്ലെങ്കിൽ നിങ്ങളൊക്കെ എം ടി വാസുദേവൻ നായരുടെ കവിതകൾ ചർച്ച ചെയ്തേനെ

ശശി .. എടീ ഇന്നത്തെ ചർച്ച ഫ്രഞ്ച് എഴുത്തുകാരനായിരുന്ന മാർക്കൽ പ്രൗസ്റ്റിൻ്റെ രചനകളെക്കുറിച്ചാണ് .

സുഹാസിനി.. മാർക്കൽ അല്ല മാർസെൽ… Marcel അതാണ് ഉച്ചാരണം

ശശി .. ഓ അതിപ്പോ എങ്ങിനെ വിളിച്ചാലും അദ്ദേഹം അറിയാൻ പോകുന്നില്ല.

സുഹാസിനി.. അല്ല നാട്ടിൽ എഴുത്തുകാരൊന്നും ഇല്ലേ – പേരുപോലും ശരിക്കറിയാത്ത ഫ്രഞ്ചുകാരനെ ചർച്ച ചെയ്യാൻ?

ശശി .. എടീ വിദേശ സാധനങ്ങളോട് ആളുകൾക്കുള്ള പ്രിയം പോലെ തന്നെയാണ് ഞങ്ങൾക്ക് വിദേശ എഴുത്തുകാരോടും

സുഹാസിനി.. അല്ല അദ്ദേഹത്തിൻ്റെ കൃതികൾ ചെയ്ത് നിങ്ങൾക്കെന്താ ഗുണം?

ശശി. .. എടീ, ഗുണത്തിനാണോ ചർച്ച. .. വർഷം തോറും നടക്കാറുള്ള ദേശവിളക്ക് പൂർവ്വാധികം ഭംഗിയായി ഇത്തവണയും നടന്നു എന്ന പോലെ ഒരു ആചാരം.

സുഹാസിനി. .. എൻ്റെ അഭിപ്രായത്തിൽ നിങ്ങൾ ചർച്ച ചെയ്യേണ്ടത് പുതിയ എഴുത്തുകാരെയാണ് … Established എഴുത്തുകാരെയല്ല.

ശശി. … എന്ന് വച്ചാൽ?

സുഹാസിനി.. എന്ന് വച്ചാൽ പഴുത്ത കായ ആരും പുകയിടാറില്ല. പച്ചക്കായയേ ചെയ്യാറുള്ളു. അല്ല പിന്നെ.

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here