മഹാരാഷ്ട്രയിലും മുംബൈയിലും പുതിയ കേസുകളിൽ വർദ്ധനവ്

1

കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിന് താഴെ പുതിയ കേസുകൾ രേഖപ്പെടുത്തിയ മഹാരാഷ്ട്രയിൽ ഇന്ന് മൂവ്വായിരത്തിന് അടുത്താണ് കേസുകൾ റിപ്പോർട്ട് ചെയുന്നത്. മുംബൈയിലും കുറെ ദിവസങ്ങൾക്ക് ശേഷമാണ് അഞ്ഞൂറിന് മുകളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കുന്നത്.

മഹാരാഷ്ട്രയിൽ പുതിയ 2,992 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം ബുധനാഴ്ച 20,33,266 ൽ എത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മൊത്തം 7,030 രോഗികൾ സുഖം പ്രാപിക്കുകയും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 19,43,335 ആയി ഉയർന്നു. അണുബാധയെ തുടർന്ന് മുപ്പതോളം രോഗികൾ മരിച്ചു. മരണസംഖ്യ 51,169 ആയി.

നിലവിൽ 37,516 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയുടെ രോഗമുക്തി നിരക്ക് ഇപ്പോൾ 95.58 ശതമാനമാണ്. മരണനിരക്ക് 2.52 ശതമാനമാണ്. മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. 504 പുതിയ കേസുകൾ രേഖപ്പെടുത്തി. ഏഴ് പേർ മരണപ്പെട്ടു. ഇതോടെ മുംബൈയിലെ മൊത്തം കേസുകളുടെ എണ്ണം 3,10,141 ഉം മരണസംഖ്യ 11,375 ഉം ആയി ഉയർന്നു.

മുംബൈ നഗരവും ഉപഗ്രഹ നഗരങ്ങളും ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) 942 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം രോഗബാധിതർ 6,96,529 . മരണസംഖ്യ 19,595.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ 82 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here