പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത്!! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

0

കൊച്ചിയിലെ മിമിക്രി വേദികളിൽ നിന്ന് ടെലിവിഷൻ കോമഡി ഷോകളിലുടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച നടനാണ് ടിനി ടോം. അടുത്തിടെ ഷംന കാസിമുമായി ബന്ധപ്പെട്ട കേസില്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട നടന്റെ ആരാധകർ പോസ്റ്റിന്റെ തലക്കെട്ട് കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു.

ഇതിനെ തുടർന്ന് ഒരു ഓൺലൈൻ മാധ്യമവും നടനെതിരെ നിശിത വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അര്‍ഹതപ്പെടാത്ത ഒരു കാര്യവും താന്‍ നേടിയിട്ടില്ലെന്നും ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയതെന്നും ടിനി ടോം വിശദീകരണവുമായി രംഗത്തെത്തി. “അമ്മയുടെ എക്‌സിക്യൂട്ടീവ് മെംബറായത് ആരെയും മണിയടിച്ചല്ല. ഒരു മീടു കേസ് പോലും തന്റെ പേരില്‍ ഇല്ല. ബഹുമാനം കൊടുത്തും മേടിച്ചുമാണ് ജീവിക്കുന്നത്. തന്റെ വഴി കലാരംഗമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശമില്ല. തന്നെ ഇങ്ങനെ ഉപദ്രവിക്കരുത് ” ഫേസ്ബുക്ക് ലൈവിലൂടെ ടിനി ടോം തന്റെ നിരപരാധിത്വം വ്യക്തമാക്കി

മുംബൈ മലയാളി കലാ സാംസ്‌കാരിക വേദികൾക്കും പരിചിതനായ ടിനി ടോം ഏറ്റവും ഒടുവിൽ പങ്കെടുത്തത് മുംബൈയിലെ സന്നദ്ധ സംഘടനയായ എലിക്സിർ കരുണാലയ ട്രസ്റ്റും കൈരളി ടി വിയും ചേർന്നൊരുക്കിയ സലാം മുംബൈ എന്ന മെഗാ ഷോയിലായിരുന്നു. നൂറാം പിറന്നാളിന്റെ നിറവിൽ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിച്ച ചടങ്ങിൽ മെഗാ സ്റ്റാർ മമ്മൂട്ടിയടക്കം നിരവധി താരങ്ങൾ പങ്കെടുത്തു.

മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങൾ ചെയ്തും അനുകരിച്ചുമാണ് ടിനി ടോം കൂടുതൽ കൈയ്യടി നേടിയിട്ടുള്ളത്. മുംബൈയിലെ ഷണ്മുഖാനന്ദ ഹാളിൽ അന്ന് മെഗാ സ്റ്റാറിനെ അനുകരിച്ചു മിമിക്രി അവതരിപ്പിച്ചപ്പോൾ സദസ്സിനോടൊപ്പം കൈയ്യടിക്കാൻ മമ്മൂട്ടിയും ഉണ്ടായിരുന്നത് അപൂവ്വ ഭാഗ്യമായി കരുതുന്നുവെന്ന് ടിനി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ടിനി ടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന അഭ്യർത്ഥനയുമായാണ് സിനിമാ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ കാരണവും പോസ്റ്റിൽ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം :

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് …!
കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം ” Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …! അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് …! ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?
എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച !

LEAVE A REPLY

Please enter your comment!
Please enter your name here