മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിസ്വാർഥമായ പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധ നേടിയ വി.പി. അബൂബക്കറിന്റെ ആകസ്മിക വിയോഗത്തിൽ ബോംബെ കേരള മുസ്‌ലിം ജമാ അത്ത് അടക്കം വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
.
മുംബൈ കേരള ജമാ അത്ത് വൈസ് ചീഫ് പേട്രൺ കൂടിയായിരുന്നു വി.പി. എന്ന ചുരുക്കപേരിൽ അറിയപ്പെട്ടിരുന്ന വി.പി. അബൂബക്കർ.
ലളിതമായ ജീവിതശൈലിയും ഇച്ഛാശക്തിയുമാണ് വി പിയെ വേറിട്ട് നിർത്തുന്നത്. ഏറ്റെടുക്കുന്ന ജോലികൾ ഉത്തരവാദിത്തത്തോടെ കൃത്യമായി പൂർത്തിയാക്കുന്ന വ്യക്തിയാണ് വിട പറഞ്ഞതെന്ന് ജമാഅത്ത് പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹ്മാൻ അനുസ്മരിച്ചു.
വി.പി. അബൂബക്കറിന്റെ മരണം ബോംബെ കേരള മുസ്‌ലിം ജമാഅത്തിനും മുംബൈയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും തീരാനഷ്ടമാണെന്നും ഏതു പ്രതിസന്ധിഘട്ടത്തിലും കൃത്യമായ മാർഗനിർദേശങ്ങളുമായി ഒപ്പം നിൽക്കുന്ന സഹപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും ജമാഅത്ത് ജനറൽ സെക്രട്ടറി വി.എ. കാദർ ഹാജി പറഞ്ഞു.
ജമാഅത്ത് മുഖ്യ രക്ഷധികാരി ടി.വി.കെ. അബ്ദുള്ള, ട്രഷറർ വി.കെ. സൈനുദീൻ, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ജമാഅത്തിനെ പ്രതിനിധാനംചെയ്ത് ടി.വി.കെ. അബ്ദുള്ള, ഇ.എം. ബഷീർ തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്ത
കുടുംബത്തിലെ ഒരു തലമുറയുടെ അവസാന കണ്ണിയായിരുന്നു വിട പറഞ്ഞതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു. മുംബൈയിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുകയും ബോംബെ മലയാളി സമാജത്തിന്റെയും ഇതര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ബോംബെ കേരളം മുസ്ലിം ജമാഅത്തിന്റെ ഭരണസമിതിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു