നൂതന സിനിമാനുഭവവുമായി പ്രീതം – Movie Review

0

മുംബൈയിലെ ഒരു കൂട്ടം മലയാളികളാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. മറാഠി സിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളും മലയാളത്തിലെ മികച്ച സാങ്കേതിക വിദഗ്ധരും ചേർന്നപ്പോൾ വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് നൽകിയത്.

ഗ്രാമത്തിലെ കഠിനാധ്വാനിയായ യുവാവായാണ് പ്രീതം അറിയപ്പെടുന്നത്. എന്നിരുന്നാലും, തന്റെ കറുത്ത നിറമാണ് പലപ്പോഴും യുവാവിനെ ഗ്രാമവാസികൾക്കിടയിൽ പരിഹാസപാത്രമാക്കുന്നത്. കളിയാക്കിയുള്ള പേരുകൾ വിളിച്ചാണ് ചിലർ ഇയാളെ അപഹസിക്കുന്നത്. തന്റേതല്ലാത്തൊരു കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്ന അപകർഷതാബോധം യുവാവിനെ പലപ്പോഴും നിരാശയിലേക്ക് തള്ളി വിടുന്നു. എന്നാൽ അതി സുന്ദരിയായ സവർണ്ണ എന്ന പെൺകുട്ടിയുടെ ഗ്രാമത്തിലേക്കുള്ള വരവോടെ പ്രീതത്തിന്റെ ജീവിതം മാറി മറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഇരുണ്ട നിറമുള്ള ഒരാൾ നേരിടുന്ന പരിഹാസങ്ങളും അവഗണയുമാണ് ആദ്യ പകുതിയെങ്കിൽ രണ്ടാം പകുതിയിലെ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലൂടെയാണ് ചിത്രത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. അവസാനം വരെ ജിജ്ഞാസ നില നിർത്താൻ കഴിഞ്ഞതാണ് പ്രണയ ചിത്രത്തെയും ത്രില്ലറാക്കി കൈയ്യടി നേടാൻ സിജോ റോക്കിക്ക് കഴിഞ്ഞത്. ആവിഷ്കാരത്തിലെ മനോഹാരിതയും മികച്ച നിർമ്മാണ രീതിയും പ്രീതം മറാഠി പ്രേക്ഷകർക്ക് നൂതനാനുഭവമായിരിക്കും.

ഗ്രാമവാസികളുടെ പരിഹാസങ്ങൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന പ്രീതം തന്റെ വിധിയെ പഴിച്ചാണ് കളിയാക്കുന്നവരെ നേരിടുന്നത്. നിറത്തിന്റെ പേരിൽ ഒരാളെ പരിഹസിക്കുമ്പോൾ അയാൾ നേരിടുന്ന മനോവേദനവും സംഘർഷവുമാണ് ചിത്രം കോറിയിടുന്നത്. എന്ന് പലരും ഇത് തമാശയായി കണക്കാക്കുമ്പോൾ, ഈ പരിഹാസങ്ങളിലൂടെ അവർക്ക് കിട്ടുന്ന നൈമിഷിക വിനോദത്തേക്കാൾ വലുതാണ് ഇടയിൽ ഉണ്ടാക്കുന്ന സ്വാധീനം. പ്രീതമായി മികച്ച പ്രകടനമാണ് നായകനായെത്തുന്ന പ്രണവ് റാവ്റാണെ കാഴ്ച്ച വയ്ക്കുന്നത്. പ്രീതമെന്ന കഥാപാത്രമായി മാറാൻ വിരൂപനായ വേഷം കെട്ടിയ സുന്ദരനായ പ്രണവിന് അത് കൊണ്ട് തന്നെ വലിയ വെല്ലുവിളിയാണ് ചിത്രം.

സ്കിൻ ടോൺ കാരണം നിരന്തരം അവഹേളിക്കപ്പെടുന്നതിൽ മടുത്ത പ്രീതം പിന്നെ ചെറുത്തുനിൽക്കാൻ പോലും ശ്രമിക്കുന്നില്ല. തന്റെ സുഹൃത്തുക്കളും അച്ഛനും ഉൾപ്പെടെയുള്ളവരുടെ പരിഹാസമാണ് പലപ്പോഴായി ഏറ്റു വാങ്ങുന്നത്. ഇത് പ്രീതത്തിന്റെ ആത്മാഭിമാനത്തെ വളരെയധികം ബാധിക്കുന്നു. കഠിനാദ്ധ്വാനത്തിലൂടെ ജീവിത വിജയം നേടുന്ന പ്രീതത്തിന്റെ മറ്റുള്ളവരെ സഹായിക്കുവാനുള്ള മനോഭാവവും സൽസ്വഭാവവും ഗ്രാമവാസികൾ കണക്കിലെടുക്കുന്നില്ല.

സുന്ദരിയായ സുവർണ്ണ (നക്ഷത്ര മേധകർ) എന്ന പെൺകുട്ടിയുടെ ഗ്രാമത്തിലേക്കുള്ള വരവാണ് പ്രീതത്തിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നത്അ. സുവർണയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെടുന്ന പ്രീതം പിന്നെ പെൺകുട്ടിയുമായി സംസാരിക്കുവാനുള്ള അവസരങ്ങൾക്കായി സമയം ചിലവിടാൻ തുടങ്ങി. താമസിയാതെ, ഇരുവരുടെയും കണ്ടുമുട്ടലുകളും സംസാരവും പ്രണയത്തിലേക്ക് വഴുതി വീണു. താനും സവർണ്ണയും അഗാധമായ പ്രണയത്തിലാണെന്ന് പ്രീതം എല്ലാവരോടും പറയുവാൻ തുടങ്ങി. സുഹൃത്തുക്കളുടെ മുൻപിൽ ഇതിനായി തെളിവുകൾ നിരത്താൻ തുടങ്ങി. പലർക്കും ഇക്കാര്യത്തിൽ വിശ്വാസം വന്നില്ല. ഇതെല്ലാം പ്രീതത്തിന്റെ പ്രഹസനമായി പലരും കണ്ടു. ആദ്യ പകുതിയുടെ അവസാനത്തിലാണ് ഈ സത്യം മുന്നിലെത്തുന്നത്. രണ്ടാം പകുതി കൂടുതൽ രസകരവും ഉദ്യോഗജനകവുമാക്കാൻ കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്റെ വിജയം.

ഒരു പാക്കേജ് ഡീൽ പോലെ ഒരു പ്രണയകഥയിൽ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി ത്രില്ലർ സ്വഭാവത്തോടെ പരിസമാപ്തി കുറിച്ചാണ് സിജോ റോക്കി തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടുന്നത്. തികച്ചും അപ്രതീക്ഷിതമായ ഇതിവൃത്തവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊങ്കൺ പ്രകൃതിഭംഗി ഒപ്പിയെടുത്ത പശ്ചാത്തലവും നല്ലൊരു ദൃശ്യാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ഓം നാരായണന്റെ ഛായാഗ്രഹണം വലിയ പങ്കാണ് ചിത്രത്തിൽ വഹിച്ചിരിക്കുന്നത്.

അഭിനേതാക്കളെല്ലാം മികച്ചതാണെങ്കിലും ശ്രദ്ധ നേടുന്നത് നായികാനായന്മാരായെത്തുന്ന നക്ഷത്രയും പ്രണവുമാണ്. പ്രണവിന്റെ സുഹൃത്തായി അഭിനയിക്കുന്ന ഉപേന്ദ്ര ലിമെയും പ്രത്യേക പരാമർശം അർഹിക്കുന്നു. കൊങ്കണി ഭാഷയുടെ ഉപയോഗം കൂടുതൽ ആധികാരികത നൽകുന്നുണ്ടെങ്കിലും ചില ഘട്ടങ്ങളിൽ അനാവശ്യമായി അനുഭവപ്പെടും.

എന്നിരുന്നാലും, അറിയാത്ത ഭാഷയിൽ ആദ്യ ചിത്രമൊരുക്കി കൈയ്യടി നേടിയ നിർമ്മാതാവും സംവിധായകനുമായ സിജോ റോക്കി എന്ന മലയാളി യുവാവ് അഭിനന്ദനം അർഹിക്കുന്നു. മുംബൈയിലെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം മലയാളി പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here