വടകര ശൈലിയുമായി ജാനു ഏടത്തിയും മുംബൈയിൽ (Watch Video)

പദ്മശ്രീ മധു, കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ്, ദേശീയ പുരസ്‌കാര ജേതാവ് ഇന്ദ്രൻസ്, ശ്രീ ധന്യ, മിഥുൻ, രാജീവ് നായർ, ടിനി ടോം തുടങ്ങി ഒരു ഡസനോളം പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

0

മലബാറിലെ തനി നാടന്‍ വടകര സംസാര ശൈലിയുമായി സോഷ്യൽ മീഡിയകളിൽ വൈറൽ ആയ ജാനു തമാശകൾ ജാനു, കേളപ്പന്‍, പുഴക്കല്‍ പവി, മൂസ, ബിന്ദു എന്നീ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. വടകര കാര്‍ത്തികപ്പള്ളി ചിറക്കല്‍ കുമാരന്റെ മകന്‍ ലിധിന്‍ലാലും അറക്കിലാട് സ്വദേശി ‘ഭാസ്കരന്റെ മകന്‍ ജ്യോതിഷ് ലാലുമാണ് ഇതിന്റെ രചയിതാക്കള്‍. പുതിയ തലമുറക്ക് അന്യമായ നാടൻ ഭാഷ ശൈലിയാണ് ഇതിന്റെ പ്രധാന ചേരുവ.

ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തൊരുക്കിയ ജാനു ചേടത്തിയുടെ തമാശകൾ അതിന്റെ അവതരണ മേന്മ കൊണ്ടും ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടും ഏറെ ജനപ്രീതി നേടിയ ഷോയിലെ അണിയറ ശില്പികൾക്കും മുംബൈയിൽ നടക്കുന്ന NBCC അക്ബർ ട്രാവൽസ്  അവാർഡ് ദാന ചടങ്ങിൽ പ്രത്യേക പുരസ്കാരമുണ്ട്. ജൂൺ 16ന് വാഷി സിഡ്‌കോ ഹാളിൽ വച്ച് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങിലായിരിക്കും അവാർഡ് ഏറ്റു വാങ്ങുക. പദ്മശ്രീ മധു, കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ്, ദേശീയ പുരസ്‌കാര ജേതാവ് ഇന്ദ്രൻസ്, ശ്രീ ധന്യ, മിഥുൻ, രാജീവ് നായർ, ടിനി ടോം തുടങ്ങി ഒരു ഡസനോളം പ്രമുഖരെ ചടങ്ങിൽ ആദരിക്കും.

ഉപ്പും മുളകും, ജാനു തമാശകൾ, അല്ല പിന്നെ എന്നീ കോമഡി സീരിയലുകളിലൂടെ ശ്രദ്ധേയരായ ബിജു സോപാനം, സാരംഗ്, ലിധിലാൽ , ജ്യോതിഷ്, ആശിഷ് എബ്രഹാം, നീതു മേനോൻ എന്നിവരെയും ചടങ്ങിൽ പുരസ്‌കാരം നൽകി അനുമോദിക്കും.

മനോജ് മാളവികയാണ് ഷോയുടെ ഏകോപനവും സംവിധാനവും നിർവഹിക്കുന്നത്

തുടർന്ന് നടക്കുന്ന സംഗീത ഹാസ്യ നൃത്ത പരിപാടികളിൽ സിനിമ ടെലിവിഷൻ മേഖലയിലെ കലാകാരന്മാർ പങ്കെടുക്കും. നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ പ്രത്യേക നൃത്ത പരിപാടികളും ചടങ്ങിന് മിഴിവേകും.

 


ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)
വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ
സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം

LEAVE A REPLY

Please enter your comment!
Please enter your name here