സോണിയ മൽഹാർ പ്രധാന വേഷത്തിലെത്തുന്ന നീരവം തീയേറ്ററുകളിലെത്തുന്നു

അനശ്വര നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷാണ് നായകൻ. മധു, ഹരീഷ് പേരടി, സ്പടികം ജോർജ്, സന്തോഷ് തലമുകിൽ, ആരോൺ, ഹരീന്ദ്രനാഥ്‌ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

0

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ മലയാള സിനിമകളിൽ അന്യമായി കൊണ്ടിരിക്കുമ്പോഴാണ് സമൂഹത്തിന് മികച്ച സന്ദേശവുമായി നീരവം എന്ന ചലച്ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക സോണിയ മൽഹാർ പ്രധാന വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും ഉണ്ട്. അനശ്വര നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷാണ് നായകൻ. മധു, ഹരീഷ് പേരടി, സ്പടികം ജോർജ്, സന്തോഷ് തലമുകിൽ, ആരോൺ, ഹരീന്ദ്രനാഥ്‌ എന്നിവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജീവ്.ജിയാണ് രചന നിര്വഹിച്ചിരിക്കുന്നത് . ഉദയൻ അമ്പാടിയുടേതാണ് ഛായാഗ്രഹണം. മനു, ആര്യാബിക എന്നിവർ രചിച്ച വരികൾക്ക് രഞ്ജിൻ രാജ് വർമ്മയാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജയചന്ദ്ര കൃഷ്ണ ചിത്രസന്നിവേശവും, അഷറഫ് ഗുരുക്കൾ സംഘട്ടന സംവിധാനവും, കെ.എസ് രാമു കലാസംവിധാനവും, ബിനു കരുമം ചമയവും, ശ്രീജിത്ത് വസ്ത്രാലങ്കാരവും, കിച്ചി പൂജപ്പുര പ്രൊഡക്ഷൻ കൺട്രോളറായും, ബൈജു ഗുരുവായൂർ നിശ്ചല ഛായഗ്രാഹകനായും പ്രവർത്തിക്കുന്ന നീരവം എന്ന ചിത്രം മൽഹാർ മൂവീ മേക്കേർസിന്റെ ബാനറിൽ നസീർ വെളിയിൽ, സന്തോഷ് തലമുകിൽ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്നേഹം എന്റർടെയിൻമെന്റ്സ് മെയ് 25ന് നീരവം കേരളത്തിലെ പ്രദർശനശാലകളിലെത്തിക്കുന്നു.

 


അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍; യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക്
മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥം ഗാനാലാപന മത്സരത്തിന് മുംബൈയിൽ വേദി ഒരുങ്ങുന്നു.
നീരാളിയുടെ ആദ്യ ടീസർ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here