ചൈനയിൽ നിന്നുള്ള സൈബർ ആക്രമണം മൂലമാണ് കഴിഞ്ഞ വർഷം മുംബൈയിൽ ഉണ്ടായ വൻ വൈദ്യുതി തടസ്സത്തിന് കാരണമായതെന്ന് ന്യൂയോർക്ക് ടൈംസ് വാർത്താ റിപ്പോർട്ട് നൽകിയതായി മഹാരാഷ്ട്ര വൈദ്യുത മന്ത്രി നിതിൻ റൗത് സ്ഥിരീകരിച്ചു.
പത്രത്തിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്നമന്ത്രി ഇക്കാര്യം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും “സൈബർ വകുപ്പിൽ നിന്ന് വിശദമായ റിപ്പോർട്ട് ഉടനെ ലഭിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരത്തിൽ വൈദ്യുതി മുടക്കം സംഭവിച്ചതിന് പുറകിൽ ‘മാൽവെയർ’ ആക്രമണമാണെന്ന നിഗമനം മഹാരാഷ്ട്ര സൈബർ വകുപ്പ് തുടക്കത്തിൽ തന്നെയുണ്ടായിരുന്നു.
നഗരത്തിലുണ്ടായ വൈദ്യുതി തകരാർ അക്ഷരാർഥത്തിൽ നഗരത്തെ ഭാഗികമായി സ്തംഭിപ്പിച്ചു. ട്രെയിനുകൾ നിർത്തുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആശുപത്രികളും മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. മുംബൈയിലെ സബർബൻ പ്രദേശങ്ങളിൽ 10 മുതൽ 12 മണിക്കൂർ വരെ തടസ്സങ്ങൾ നേരിട്ടു.
അതേസമയം, കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ (എൽഎസി) ഇന്ത്യൻ, ചൈനീസ് സൈനികർ രൂക്ഷമായ ഏറ്റുമുട്ടലിൽ ഏർപ്പെടുമ്പോൾ, രാജ്യമെമ്പാടുമുള്ള വൈദ്യുതി വിതരണത്തിന് ഉത്തരവാദികളായ നിയന്ത്രണ സംവിധാനങ്ങളിൽ ‘മാൽവെയർ വൈറസ്’ ഉൾപ്പെടുത്തുകയായിരുന്നെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. .
ഓൺലൈൻ ഡിജിറ്റൽ ഭീഷണികൾ അവലോകനം ചെയ്യുന്ന മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള റെക്കോർഡ് ഫ്യൂച്ചർ ആണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി
- ട്രെയിൻ യാത്രാ സംവിധാനം കുറ്റമറ്റതാക്കണം. – എയ്മ മഹാരാഷ്ട്ര
- എയ്മ മെഗാ ഷോയ്ക്കായി മുംബൈയിൽ വേദിയൊരുങ്ങുന്നു
- ഒഡീഷ ട്രെയിനപകടം; മലയാളി യാത്രക്കാരെ നോർക്ക ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിക്കും
- നൂറുമേനി തിളക്കവുമായി മലയാളി വിദ്യാലയങ്ങൾ