സ്ത്രീകളെ അപമാനിക്കുന്ന സംസ്കാരശൂന്യതയ്‌ക്കെതിരെ മുംബൈയിലെ മലയാളി പ്രസ്ഥാനങ്ങളും രംഗത്ത്

വേൾഡ് മലയാളി കൗൺസിൽ, പൻവേൽ മലയാളി സമാജം, മലയാള ഭാഷാ പ്രചാരണ സംഘം, കേരളീയ കേന്ദ്ര സംഘടനാ, ഫോമാ തുടങ്ങിയ സംഘടനകളാണ് സംഭവത്തെ അപലപിച്ചു പ്രസ്താവന ഇറക്കിയിരിക്കുന്നത്

0

സ്ത്രീകളെ അപമാനിക്കുന്ന സംസ്കാരശൂന്യതയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്തു മലയാള ഭാഷാ പ്രചാരണ സംഘവും രംഗത്തെത്തി. മുംബൈയിലെ ഒരു മലയാള പ്രസിദ്ധീകരണത്തിന്റെ പേരിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മുതിർന്ന എഴുത്തുകാരൻ പ്രശസ്തയായ എഴുത്തുകാരിക്കെതിരെ  നടത്തിയ അശ്‌ളീല  പരാമർശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് വിവിധ മലയാളി സംഘടനകളും പ്രവണതക്കെതിരെ പ്രതികരിച്ചു രംഗത്തെത്തിയത്.

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഭീകരമാം വിധത്തിൽ വർദ്ധിച്ചു വരുന്ന മൃഗീയഅക്രമങ്ങളുടെ മറ്റൊരു പതിപ്പുതന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീസമൂഹത്തിനെതിരായി നടക്കുന്ന അസഭ്യവർഷങ്ങൾ.
മുംബൈയിലെ മലയാളി സാഹിത്യ പ്രവർത്തകരുടെ സമൂഹമാധ്യമ വൃത്തങ്ങളിൽ സ്ത്രീ സമൂഹത്തെ ക്രൂരമായി അപമാനിക്കുന്ന രീതിയിൽ ഒരു എഴുത്തുകാരൻ നടത്തിയ പരാമർശം ഈ ഗണത്തിൽപ്പെട്ടതാണെന്നും മലയാള ഭാഷാ പ്രചാരണ സംഘം പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ വ്യക്തമാക്കി .

വലിയ കേമത്തം കാണിക്കുന്നുവെന്ന നാട്യത്തോടെ സ്ത്രീകൾക്കെതിരെ നീചമായ പരാമർശങ്ങൾ നടത്തുന്ന ഇത്തരം ക്രിമിനൽമനസ്സുകൾക്കെതിരെ എല്ലാ സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്ന അഭ്യർത്ഥനയുമായാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്.

മലയാള ഭാഷാ പ്രചാരണ സംഘത്തിനുവേണ്ടി പ്രസിഡന്റ് റീന സന്തോഷും ജനറൽ സെക്രട്ടറി ജീവൻരാജുമാണ് സംയുക്തമായി പ്രസ്താവനയിറക്കിയത്.

മുംബൈയിലെ എഴുത്തുകാരുടെ സംഘടനയായ ഫോറം ഓഫ് മീഡിയ അസ്സോസിയേറ്സും സംഭവത്തെ അപലപിച്ചുകൊണ്ടു പ്രതികരിച്ചതിന് പുറകെയാണ് മലയാള ഭാഷ പ്രചാരണ സംഘവും നയം വ്യക്തമാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ സംസ്കാരമില്ലാത്ത രീതിയിൽ പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെ നടക്കുന്ന മോശം പരാമർശങ്ങൾ അപലപനീയമാണെന്ന് വേൾഡ് മലയാളി കൗൺസിൽ അറിയിച്ചു. ഇത്തരം പ്രവണതകളെ ചെറുക്കേണ്ടതുണ്ടെന്നും ജനറൽ സെക്രട്ടറി എം കെ നവാസ് പറഞ്ഞു.

മുംബൈയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും സാഹിത്യകാരിക്കുമെതിരെ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി നടത്തപ്പെട്ട അശ്ളീല പരാമർശങ്ങൾക്കും അതിനികൃഷ്ടമായ അവഹേളനക്കുമെതിരേ പനവേൽ മലയാളി സമാജം കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. ഈ പരാമർശം നടത്തിയ ആൾ മുംബൈയിലെ അറിയപ്പെടുന്ന സാഹിത്യകാരനും എഴുത്തുകാരനുമാണെന്നത് പ്രശ്നത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നുവെന്നും സമാജം അഭിപ്രായപ്പെട്ടു . നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും പ്രതിഫലനമാണ് ഈ പരാമർശനത്തിനു പിന്നിൽ. മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും മലയാള ഭാഷാ പ്രവർത്തനങ്ങളിലും മുമ്പെങ്ങുമില്ലാത്ത രീതിയിൽ സ്ത്രീ സാന്നിദ്ധ്യം സജീവമായ കാലഘട്ടത്തിൽ ഇത്തരം പ്രസ്താവനകൾ സ്ത്രീകളുടെ മുന്നേറ്റത്തിന് തിരിച്ചടിയാവുമെന്നത് കാണാതിരുന്നു കൂടായെന്നും സമാജം ആശങ്ക പ്രകടിപ്പിച്ചു. നഗരത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തു നിന്നും ഇക്കാര്യത്തിൽ വേണ്ടത്ര  പ്രതികരണം ഉണ്ടായിട്ടില്ല എന്നതും കാണേണ്ടതുണ്ട്. ചിലർ ഈ സംഭവത്തെ ന്യായീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി രംഗത്തിറങ്ങിയിട്ടുള്ളതിനെതിരേയും ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും സമാജം അടിവരയിട്ടു. ആ വ്യക്തിക്കെതിരേ ഉയർന്നു വരുന്ന പ്രതിഷേധത്തിൽ എല്ലാ സാംസ്കാരിക പ്രവർത്തകരും, സംഘടനകളും, സാമുഹ്യ-സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ചും, ശക്തമായി പങ്കെടുക്കണമെന്നും പ്രതിഷേധം രേഖപ്പെടുത്തണമെന്നും സമാജം അഭ്യർത്ഥിച്ചു

സ്ത്രീ സമൂഹത്തിന് നേരെയുള്ള അതിക്രമമാണിതെന്ന് കേരളീയ കേന്ദ്ര സംഘടന പ്രസ്താവിച്ചു. ആരോപണം നേരിടുന്ന വ്യക്തി പരസ്യമായി മാപ്പു പറയുന്നില്ലെങ്കിൽ അദ്ദേഹത്തെ സാമൂഹിക മണ്ഡലങ്ങളിൽ ബഹിഷ്കരിക്കണമെന്ന് കെ കെ എസ് ജനറൽ സെക്രട്ടറി മാത്യു തോമസ് അറിയിച്ചു.


കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു
പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ
സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം
അശ്‌ളീല പരാമർശം – മാപ്പു പറയില്ലെന്ന് ‘പ്രമുഖൻ’; അപലപിച്ചു സാംസ്‌കാരിക ലോകം
സ്ത്രീകൾക്കെതിരെ അശ്‌ളീല പരാമർശം; നിലപാട് കടുപ്പിച്ചു മുംബൈ സാഹിത്യ ലോകവും
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here