ഇന്ത്യയിൽ താമസിക്കാൻ യോഗ്യമായ ഏറ്റവും മികച്ച നഗരമായി ബെംഗളൂരു തിരഞ്ഞെടുത്തു. പട്ടികയിൽ പൂനെ രണ്ടാം സ്ഥാനത്താണ്
ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സ് 2020 ന്റെ അവസാന റാങ്കിംഗ് സർക്കാർ പുറത്തിറക്കിയതിൽ നവി മുംബൈ ആറാം സ്ഥാനത്താണ്. ദശലക്ഷത്തിലധികം ജനസംഖ്യ എന്ന വിഭാഗത്തിൽ ബെംഗളൂരു മികച്ച നിലവാരം കാഴ്ചവച്ചപ്പോൾ യഥാക്രമം പൂനെ, അഹമ്മദാബാദ്, ചെന്നൈ, സൂററ്റ്, നവി മുംബൈ, തുടങ്ങിയ സ്ഥലങ്ങളും ഇടം നേടി.
ജനസംഖ്യ ദശലക്ഷത്തിൽ മുകളിൽ | 10 നഗരങ്ങൾ
- ബെംഗളൂരു
- പൂനെ
- അഹമ്മദാബാദ്
- ചെന്നൈ
- സൂററ്റ്
- നവി മുംബൈ
- കോയമ്പത്തൂർ
- വഡോദര
- ഇൻഡോർ
- ഗ്രേറ്റർ മുംബൈ
‘ദശലക്ഷത്തിൽ താഴെയുള്ള ജനസംഖ്യ’ എന്ന വിഭാഗത്തിൽ, ജീവിതസൗകര്യത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഷിംലയും ഭുവനേശ്വർ, സിൽവസ്സ, കാക്കിനട, സേലം, വെല്ലൂർ, ഗാന്ധിനഗർ, ഗുരുഗ്രാം, ദാവൻഗെരെ, തിരുച്ചിറപ്പള്ളി എന്നിവ തൊട്ടു പിന്നിലുമുണ്ട്.
ജനസംഖ്യ ദശലക്ഷത്തിൽ താഴെ | 10 നഗരങ്ങൾ
- ഷിംല
- ഭുവനേശ്വർ
- സിൽവാസ്സ
- കാക്കിനട
- സേലം
- വെല്ലൂർ
- ഗാന്ധിനഗർ
- ഗുരുഗ്രാം
- ദാവൻഗെരെ
- തിരുച്ചിറപ്പള്ളി
ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്കും ഒരു ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കുമായി ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സ് 2020 പ്രകാരമാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്. മൊത്തം 111 നഗരങ്ങളാണ് ഈ വിഭാഗത്തിൽ പങ്കെടുത്തത്.
ALSO READ | മഹാരാഷ്ട്രയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി നവി മുംബൈ
ജീവിതത്തിന്റെ ഗുണനിലവാരവും നഗരവികസനത്തിനായുള്ള വിവിധ സംരംഭങ്ങളുടെ സ്വാധീനവും വിലയിരുത്തുന്ന സംവിധാനമാണ് ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സ്
നഗരത്തിന്റെ സാമ്പത്തിക ശേഷി, സുസ്ഥിരത, പുന:സ്ഥാപനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലുടനീളമുള്ള നഗരങ്ങളെക്കുറിച്ച് സമഗ്രമായ ധാരണ നൽകുന്ന അവലോകനം. സിറ്റിസൺ പെർസെപ്ഷൻ വഴി നഗര ഭരണകൂടം നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള താമസക്കാരുടെ കാഴ്ചപ്പാടും ഈ വിലയിരുത്തലിൽ ഉൾക്കൊള്ളുന്നു.
- കെയർ ഫോർ മുംബൈ സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 16ന് അംബർനാഥിൽ
- ഗൗതം അദാനിയുടെ സമ്പത്ത് കുതിച്ചുയർന്നു; ഫോബ്സ് സമ്പന്നരുടെ പട്ടികയിൽ വീണ്ടും മൂന്നാം സ്ഥാനത്ത്
- ഷാർജയിലെ ആദ്യ ലയൺസ് ക്ലബ് രൂപീകൃതമായി
- വനിതാ ദിനത്തിൽ യോഗ സെഷനുമായി കൈരളി ആർട്സ് & കൾച്ചറൽ അസ്സോസിയേഷൻ
- മുംബൈയിലെ ഒരു പകൽ – ( രാജൻ കിണറ്റിങ്കര)